| പൊലീസിന്റെ ഹെല്‍മറ്റ് വേട്ടയുടെ ഫലമായി വാഹനാപകടം |
|
തിരുവനന്തപുരം: ഡിജിപിയുടെ ഉത്തരവിന് പുല്ലുവില കല്‍പിച്ച് പോലീസ് നടത്തിയ ഹെല്‍മറ്റ് വേട്ടയുടെ ഫലമായുണ്ടായ ബൈക്കപകടത്തില്‍ ഗര്‍ഭിണി ദാരുണമായി കൊല്ലപ്പെട്ടു. മുക്കോല വേറ്റിക്കോണം മിത്രാന്‍ കോളനിയില്‍ കുന്നേന്‍ വീട്ടില്‍ താര(27)യാണ് മരിച്ചത്. ഇന്നലെ രാവിലെ 11.30ന് പേരൂര്‍ക്കടയ്ക്ക് സമീപം വഴയിലയില്‍ വച്ചായിരുന്നു അപകടം. ഭര്‍ത്താവ് ഉണ്ണികൃഷ്ണനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു താര. പൊലീസിന്റെ ഹെല്‍മറ്റ് വേട്ട അപ്രതീക്ഷിതമായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉണ്ണികൃഷ്ണന്‍ പൊടുന്നനെ ബൈക്ക് വശത്തേക്ക് തിരിച്ചു. പുറകില്‍ നിന്നും അമിതവേഗതയില്‍ വന്ന കാര്‍ അപ്പോള്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു. താര തല്‍ക്ഷണം മരിച്ചു. ഗുരുതരമായ പരിക്കുകളോടെ ഉണ്ണികൃഷ്ണന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നാല് വയസ്സുള്ള ഗോകുല്‍കൃഷ്ണന്‍ ഏക മകനാണ്.ഡിജിപിയുടെ ഉത്തരവിന് പുല്ലുവില കല്‍പ്പിച്ചുകൊണ്ടാണ് പൊലീസ് ഇന്നലെയും ഹെല്‍മറ്റ് വേട്ട നടത്തിയത്. വളവ്, തിരിവ് എന്നിവിടങ്ങളിലും പകല്‍ തിരക്കേറിയ സ്ഥലങ്ങളിലും രാത്രി കാലങ്ങളിലും ഹെല്‍മറ്റ് പരിശോധന എന്ന പേരില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കല്ലെന്നും അപകടകരമായ അവസ്ഥയില്‍ പരിശോധന പാടില്ലെന്നും ഡിജിപി ഉത്തരവിറക്കിയിരുന്നു. ഉത്തരവ് ശക്തമായി നടപ്പാക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
കൈ കാട്ടുമ്പോള്‍ ഇരുചക്രവാഹനം നിര്‍ത്താന്‍ വൈകിയാല്‍ ലാത്തികൊണ്ട് അടിച്ച് വീഴ്ത്തുകയോ എറിഞ്ഞുവീഴ്ത്തുകയോ ചെയ്യും. പിടിക്കപ്പെട്ടാല്‍ അടിയനെ പോലെ ഒന്നും മിണ്ടാതെ നില്‍ക്കണം. മറുത്ത് എന്തെങ്കിലും പറഞ്ഞാല്‍ തങ്ങളെ നിയമം പഠിപ്പിക്കാറായോ എന്ന ചോദ്യത്തിന്റെ അകമ്പടിയായി പൂരപ്പാട്ടും ഡബിള്‍ പെറ്റിയും അടിക്കും. |
| < മുന്‍ പേജ് | അടുത്തത് > |
|---|

ബൈക്കില്‍ കാറിടിച്ച് ഗര്‍ഭിണി മരിച്ചു 
28°C
-°C 