കാരാട്ട്‌-യെച്ചൂരി പോര്‌ മുറുകുന്നു

Imageബി.എസ്‌ ഷിജു
ന്യൂഡല്‍ഹി:
സി.പി.എമ്മില്‍ കാരാട്ട്‌-യെച്ചൂരി പോര്‌ മുറുകുന്നു. പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമയത്തെ ചൊല്ലിയുള്ള തര്‍ക്കവും ഇതിന്റെ ഭാഗമാണ്‌. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക്‌ മുമ്പ്‌ പാര്‍ട്ടി കോണ്‍ഗ്രസ്‌ നടത്തണമെന്ന പ്രകാശ്‌ കാരാട്ടിന്റെ നിര്‍ദ്ദേശം തള്ളിയതിനു പിന്നില്‍ സീതാറാം യെച്ചൂരിയുടെ ചരടു വലികളാണെന്നാണ്‌ സൂചന.

നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക്‌ മുമ്പ്‌ പാര്‍ട്ടി കോണ്‍ഗ്രസ്‌ നടത്തണമെന്ന നിര്‍ദ്ദേശമാണ്‌ പ്രകാശ്‌ കാരാട്ട്‌ കേന്ദ്രകമ്മിറ്റി യോഗത്തില്‍ വച്ചത്‌. കേന്ദ്രകമ്മിറ്റിയ്ക്ക്‌ മുമ്പ്‌ നടന്ന പോളിറ്റ്‌ ബ്യൂറോ യോഗത്തിലും അദ്ദേഹം ഈ ആവശ്യം മുന്നോട്ടുവച്ചു. മൂന്നു വര്‍ഷം കൂടുമ്പോള്‍ നടക്കാറുള്ള പാര്‍ട്ടി കോണ്‍ഗ്രസ്‌ 2011-ലാണ്‌ നടക്കേണ്ടിയിരുന്നത്‌. എന്നാല്‍ കാരാട്ടിന്റെ ആവശ്യം തള്ളിയാണ്‌ പാര്‍ട്ടി കോണ്‍ഗ്രസ്‌ 2012-ല്‍ നടത്തിയാല്‍ മതിയെന്ന്‌ കേന്ദ്രകമ്മിറ്റി തീരുമാനിച്ചത്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls