വിലക്കയറ്റം തടയാന്‍ കേന്ദ്ര നേതൃത്വത്തില്‍ വിദഗ്ധ സമിതി

Imageന്യൂഡല്‍ഹി: വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിച്ചു. ധനമന്ത്രി പ്രണബ്‌ മുഖര്‍ജിയാണ്‌ സമിതി അധ്യക്ഷന്‍. വിലക്കയറ്റം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ്‌ ഇതുസംബന്ധിച്ച തീരുമാനം.


കൃഷിമന്ത്രി ശരത്‌ പവാര്‍, ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേഗ്‌ സിംങ്ങ്‌ അലൂവാലിയ, പെട്രോളിയം മന്ത്രി മുരളി ദേവ്‌റ, വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അംബികാസോണി തുടങ്ങിയവരും പത്തുസംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാരും ഉള്‍പ്പെട്ടതാണ്‌ സമിതി. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്‌ സ്വീകരിക്കേണ്ട ഫലപ്രദമായ നടപടികള്‍ ശുപാര്‍ശ ചെയ്യുക എന്നതാണ്‌ സമിതിയുടെ പ്രധാന ചുമതല. കാര്‍ഷിക ഉത്പ്പാദനവും ഉത്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുക, കര്‍ഷകര്‍ക്ക്‌ ലഭിക്കുന്ന വിലയും ചില്ലറ വില്‍പന വിലയും തമ്മിലുള്ള അന്തരം കുറയ്ക്കുക, അവശ്യ സാധനനിയമം കാര്യക്ഷമമായി നടപ്പാക്കുകയും ആവശ്യമായ ഭേദഗതികള്‍ വരുത്തുകയും ചെയ്യുക, സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക്‌ അവശ്യ വസ്തുക്കളുടെ ലഭ്യത കാര്യക്ഷമമായും മെച്ചപ്പെട്ട നിലയിലും ഉറപ്പു വരുത്തുക, വേര്‍ഹൗസിംഗ്‌-സ്റ്റോറേജ്‌ ശേഷി വര്‍ദ്ധിപ്പിക്കുക, കര്‍ഷകര്‍ക്ക്‌ ആവശ്യമായ വിത്ത്‌, വളം എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തുക തുടങ്ങിയ കാര്യങ്ങളിലുള്ള ശുപാര്‍ശകളാകും സമിതി നല്‍കുക.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls

കേന്ദ്രവിഹിതം സംസ്ഥാനത്തിന്റേതെന്ന്‌ അവകാശപ്പെട്ട്‌ സംസ്ഥാന ധനമന്ത്രി ബജറ്റ്‌ അവതരിപ്പിച്ചെന്ന വാദത്തോട്‌ നിങ്ങള്‍ യോജിയ്ക്കുന്നുവോ ?