സോഷ്യലിസം സ്വന്തക്കാര്‍ക്കു മാത്രം

Imageജ്യോതിബസുവിനെ കുറിച്ച്‌ സത്യസന്ധതയോടെ സുതാനുഗുരു 2
1960 കളുടെ അവസാനം വരെ പശ്ചിമ ബംഗാള്‍ ഇന്‍ഡ്യയിലെ ഏറ്റവും വ്യവസായവല്‍ക്കരിക്കപ്പെട്ട സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു.

ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ തങ്ങളുടെ ഭാഗ്യം കണ്ടെത്തിയ പ്രമുഖമായ ഒട്ടേറെ മാര്‍വാഡി ബിസിനസ്‌ കുടുംബങ്ങള്‍ കൊല്‍ക്കത്തയെ സ്വന്തം വീടായി കരുതിയിരുന്നു. ഇവരില്‍ ഏറ്റവും ആദരണീയനായ ഒരാള്‍ ജിഡി ബിര്‍ളയുടെയും മഹാത്മാ ഗാന്ധിയുടെയും സംഭാഷണങ്ങള്‍ക്ക്‌ നേരിട്ട്‌ സാക്ഷ്യം വഹിച്ച 90കളിലെത്തിയ ബി കെ ബിര്‍ളയാണ്‌. ഒരു വ്യവസായ നഗരമെന്ന നിലയില്‍ കൊല്‍ക്കത്തയുടെ നാശത്തിനും അദ്ദേഹം സാക്ഷ്യം വഹിച്ചു. പകുതി ദുഃഖത്തോടെയും പകുതി കളിയാക്കിയും അദ്ദേഹം പറഞ്ഞു, എന്തൊക്കെയാണ്‌ ഒരു ബിസിനസുകാരന്‍ പ്രതീക്ഷിക്കേണ്ടത്‌, യൂണിയനുകള്‍, പണിമുടക്കുകള്‍, ഭീഷണികള്‍, മേറ്റ്ന്തെല്ലാമെന്ന്‌ ദൈവത്തിനറിയാം. ഏത്‌ ഗൗരവപ്പെട്ട ഏത്‌ ബിസിനസുകാരനാണ്‌ ബംഗാളില്‍ നിക്ഷേപം നടത്തുന്നതെന്ന്‌ പറയൂ. ബംഗാളിനു പുറത്താണെങ്കില്‍ അവര്‍ കഠിനാധ്വാനികളും ഉത്സാഹികളുമാണ്‌. എന്നാല്‍ സംസ്ഥാനത്തിനകത്ത്‌ കഴിഞ്ഞ്‌ 40 വര്‍ഷം ബംഗാളില്‍ എന്താണ്‌ സംഭവിച്ചതെന്ന്‌ നിങ്ങള്‍ക്ക്‌ കാണാം.

 

ഞാന്‍ കൂടുതല്‍ വിവരിക്കേണ്ട ആവശ്യമില്ല. തീര്‍ച്ചയായും കൊല്‍ക്കത്തയെ എല്ലായ്പ്പോഴും എന്റെ വീടായാണ്‌ ഞാന്‍ കണക്കാക്കുന്നത്‌, ഭാവിയിലും. എന്നാല്‍ തുറന്നു പറഞ്ഞാല്‍ ഈ സംസ്ഥാനത്തിന്‌ തിളക്കമുള്ള ഭാവി ഞാന്‍ കാണുന്നില്ല.ബി കെ ബിര്‍ള കൊല്‍ക്കത്തയെ സ്വന്തം വീടായി കാണുന്നു. എന്നാല്‍ വ്യവസായികളും മൂലധനവും സംസ്ഥാനത്തിനു പുറത്തേക്ക്‌ ഒഴുകുന്ന തോത്‌ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. നേരത്തെ സൂചിപ്പിച്ചതു പോലെ, 30,000 വ്യവസായങ്ങള്‍ അടച്ചുപൂട്ടിയപ്പോള്‍ 27,000ഓളം എണ്ണം പുനരുദ്ധരിക്കാന്‍ കഴിയാത്ത �സിക്ക്‌� യൂണിറ്റുകളാണ്‌. ജോ്യ‍ാതി ബസുവും അദ്ദേഹത്തിന്റെ പിന്‍ഗാമി ബുദ്ധദേബ്‌ ഭട്ടാചാര്യയും എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും അവര്‍ ബംഗാളിലേക്ക്‌ വരും മുമ്പ്‌ 20 വട്ടമെങ്കിലും ആലോചിക്കും. ഇപ്പോള്‍ ഒറീസയും, ഭാവിയില്‍ ബീഹാറും വ്യവസായ നിക്ഷേപത്തിന്റെ കാര്യത്തില്‍ ബംഗാളിനെ മറികടക്കും.

 

ഇതിന്റെ പ്രാഥമിക കാരണം ജ്യോതി ബസുവിന്റെ ഭരണം വ്യവസായ സംരംഭകര്‍ക്കെതിരെ ഫലത്തില്‍ യുദ്ധം പ്രഖ്യാപിക്കകുയും പാര്‍ട്ടി കേഡര്‍മാരെയും നേതാക്കളെയും ഏറ്റവും മോശമായത്‌ ചെയ്യാന്‍ പ്രോല്‍സാഹിപ്പിച്ചതുമാണ്‌. ചൈന പോലും ഏറെക്കാലമായ സമ്പത്തും തൊഴിലും സൃഷ്ടിക്കുന്നതില്‍ വ്യവസായങ്ങളുടെ ഗുണം മനസിലാക്കിയിരിക്കുന്നു. എന്നാല്‍ 23 വര്‍ഷത്തെ ഭരണത്തില്‍ ബസു അത്‌ പിന്തുടരുന്നതിനു പകരം അവഗണിക്കുകയായിരുന്നു.
ഇന്‍ഡ്യക്ക്‌ 21ാ‍ം നൂറ്റാണ്ടില്‍ വ്യവസായങ്ങളില്ലാതെ മുന്നോട്ട്‌ പോകാനാവില്ല; പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവല്‍കൃതര്‍ക്കും വേണ്ടി ഭരണകൂടത്തിന്‌ ഇടപെടാതിരിക്കാനാവില്ല എന്നതുപോലെ തന്നെ. വ്യവസായികളോടുള്ള ശത്രുതയെന്ന ഈ ബസുവിന്റെ പാരമ്പര്യം ഇന്‍ഡ്യക്ക്‌ പ്രയോജനകരമല്ല.


സ്ഥാപനങ്ങളുടെ നശീകരണം
ജനങ്ങള്‍ക്ക്‌ പ്രവേശനമുള്ള കരുത്തും ആരോഗ്യകരവുമായ സ്ഥാപനങ്ങളുണ്ടെങ്കില്‍ മാത്രമേ ജനാധിപത്യത്തിന്‌ വളരാനും അതിജീവിക്കാനും കഴിയൂ. സ്ഥാപനങ്ങള്‍ എപ്പോഴും ഭീഷണി നേരിടുന്നുണ്ടെങ്കിലും,� അടിയന്തിരവസ്ഥക്കാലത്തെ അതിക്രമങ്ങളില്‍ പോലും ഒരുസ്ഥാപനവും നശിപ്പിക്കപ്പെട്ടില്ല എന്നതിനാല്‍� എല്ലാ പിഴവുകള്‍ക്കിടയിലും ഒരു ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഇന്‍ഡ്യക്ക്‌ അഭിമാനിക്കാം. എന്നാല്‍ ജ്യോതി ബസു ഭരിച്ച ബംഗാളില്‍ പ്രായോഗിക ജനാധിപത്യത്തില്‍ അതിജീവിക്കേണ്ട ഓരോ സ്ഥാപനവും പാര്‍ട്ടി പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്തു. ബസുവിനേക്കാളേറെ, 1972 മുതല്‍ നയിച്ച പാര്‍ട്ടി സൈദ്ധാന്തികന്‍ പ്രമോദ്‌ ദാസ്‌ ഗുപ്തയാണ്‌ ഈ ചുവപ്പന്‍ അക്രമം നയിച്ചത്‌.
പാര്‍ട്ടി കാര്‍ഡുള്ള ഒരാള്‍ക്ക്‌ അഥവാ ഇടത്പക്ഷ അനുഭാവിയോ ആണെന്ന �കാരണത്താല്‍� ഒരാള്‍ക്ക്‌ ഒരു പ്രൊമോഷനോ ജോലിയോ കിട്ടുമെന്ന സ്ഥിതി വരെ കാര്യങ്ങള്‍ എത്തി. വിദ്യാര്‍ത്ഥികളുടെ ഭാവിയേക്കാളേറെ �പാര്‍ട്ടി�യില്‍ താല്‍പര്യമുള്ള അധ്യാപകരെയും പ്രൊഫസര്‍മാരെയും കൊണ്ട്‌ സ്കൂളുകളും കോളേജുകളും നിറഞ്ഞു.

 

നഗരസഭാ ഓഫീസുകള്‍, കീഴ്ക്കോടതികള്‍, ലൈബ്രറികള്‍, സര്‍വകലാശാലകള്‍, പഞ്ചായത്തുകള്‍, സാംസ്കാരിക സ്ഥാപനങ്ങള്‍ പോലും കേഡര്‍മാര്‍ കടന്നുകയറുകയും പൂര്‍ണ അധീനതയിലാക്കുകയും ചെയ്തു. ഇത്തരത്തില്‍ സ്ഥാപനങ്ങള്‍ ആസൂത്രിതമായി പിടിച്ചെടുക്കുകയും ചെയ്തത്‌ ദീര്‍ഘകാലം ഭരണം നിലനിര്‍ത്താന്‍ മാര്‍ക്സിസ്റ്റുകളെ സഹായിച്ചു. ഒരു സഖാവ്‌ പോളിംഗ്‌ ഓഫീസറായിരിക്കുമ്പോള്‍ ബൂത്ത്‌ പിടുത്തവും കള്ളവോട്ടും വളരെ എളുപ്പമായിരുന്നു. സ്ഥാപനങ്ങളെ ആസൂത്രിതമായി തകര്‍ത്തപ്പോള്‍, എതിര്‍പ്പും പ്രതിഷേധവും ഉയരുമ്പോള്‍ ഭരണകൂടം അതിലേറെ വിധേയപ്പെട്ടിരുന്നു. പൗരന്മാര്‍ക്ക്‌ മെച്ചപ്പെട്ട ജീവിതം വാഗ്ദാനം ചെയ്തതുകൊണ്ടാണ്‌ ബംഗാളി മാര്‍ക്സിസ്റ്റുകളുടെ ചൈനയിലെ പ്രത്യയശാസ്ത്ര മിത്രങ്ങള്‍ക്ക്‌ വളരാന്‍ കഴിഞ്ഞത്‌. അതുപോലും ചെയ്യുന്നതില്‍ പരാജയപ്പെട്ട ബംഗാള്‍ മാര്‍ക്സിസ്റ്റുകള്‍ സിംഗൂരും നന്ദിഗ്രാമും സംസ്ഥാനത്ത്‌ അലയടിക്കുന്ന മറ്റൊരു ചുവപ്പ്‌ വിരുദ്ധ വിപ്ലവത്തിന്റെ മുന്നോടിയാണെന്ന്‌ മനസിലാക്കുന്നു.

 

നിങ്ങള്‍ വിതക്കുന്നത്‌ നിങ്ങള്‍ കൊയ്യും. കുറ്റകൃത്യങ്ങള്‍, അഴിമതി, അധാര്‍മികരായ രാഷ്ട്രീയക്കാര്‍ ഇവരില്‍ നിന്നെല്ലാം ആക്രമണം നേരിടുന്ന ഇന്‍ഡ്യയിലെ സ്ഥാപനങ്ങളെല്ലാം ഗൗരവതരമായ അറ്റകുറ്റപ്പണിക്ക്‌ വിധേയമാക്കേണ്ടതുണ്ട്‌. തീര്‍ച്ചയായും ഉദ്ധരിക്കപ്പെടാന്‍ അവശേഷിക്കുന്നതെല്ലാം ബസുവിന്റെ പാരമ്പര്യം നശിപ്പിക്കും.
പ്രത്യയശാസ്ത്രം ഒടുവില്‍ എല്ലായ്പ്പോഴും� അവസരവാദം കൊണ്ട്‌ തുറുപ്പുചീട്ടായി മാറുന്നു. മാര്‍ക്സിസ്റ്റ്‌ പ്രസ്ഥാനത്തില്‍ 1964ല്‍ ഉണ്ടായ പിളര്‍പ്പിനെക്കുറിച്ച്‌ ഇടതുപക്ഷ ചരിത്രകാരനായ നര്‍ഹാരി കവിരാജ്‌ പറയുന്നു, ��തുടക്കത്തില്‍ ബസു പിളര്‍പ്പിനെ എതിര്‍ത്തു. എന്നാല്‍ കാര്യങ്ങള്‍ വേഗത്തില്‍ മാറുകയാണെന്ന്‌ മനസിലാക്കിയ അദ്ദേഹം ഏതെങ്കിലും പക്ഷം ചേര്‍ന്നാലേ നേട്ടമുമുണ്ടാകൂ എന്നതിനാല്‍ സിപിഎമ്മില്‍ ചേരുകയും പൊളിറ്റ്ബ്യൂറോ അംഗമാകുകയും ചെയ്തു.


ഇത്തരം രാഷ്ട്രീയ അവസരവാദം വലിയ കാര്യമല്ല, രാഷ്ട്രീയത്തിന്റെ ഭാഗമാണ്‌. എന്നാല്‍ അത്തരം അവസരവാദം സ്വന്തക്കാരുടെ സോഷ്യലിസമായി മാറിയപ്പോള്‍ സംസ്ഥാനത്തെ പൗരന്മാര്‍ക്ക്‌ ദോഷമായിത്തീര്‍ന്നു. ബസുവിന്റെ കാലത്ത്‌ ഒരു മെഡിക്കല്‍ കോളേജ്‌ പോലും സ്ഥാപിച്ചില്ല. നിസാര വിലയ്ക്ക്‌ നല്‍കിയ ഭൂമിയില്‍ റൂബി, പിയര്‍ലെസ്‌, ഇഇഡിഎഫ്‌ തുടങ്ങിയ �കോര്‍പ്പറേറ്റ്‌� ആശുപത്രികള്‍ തുടങ്ങുകയും ചെയ്തപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. കൃഷിഭൂമി വ്യവസായങ്ങള്‍ക്ക്‌ വേണ്ടി വിട്ടുകൊടുക്കാന്‍ തുടങ്ങിയതും ബസുവിന്റെ കാലത്താണെന്നതും മറന്നുകൂടാ, ഫാല്‍ട്ട, ഹാല്‍ദിയ, രാജഹട്ട്‌ എന്നിവയാണ്‌ മികച്ച ഉദാഹരണങ്ങള്‍. പ്രതിഷേധങ്ങളും എതിര്‍പ്പുകളും നിഷ്കരുണം അടിച്ചമര്‍ത്തപ്പെട്ടതിനാല്‍ സംശയാസ്പദരായ ബിസിനസുകാരുമായി മാര്‍ക്സിസ്റ്റ്‌ സര്‍ക്കാരുണ്ടാക്കിയ പ്രിയങ്കരമായ ഇടപാടുകളില്‍ ഏറെയും പുറത്തറിഞ്ഞില്ല. നാനോ കാര്‍ ഫാക്ടറിക്കു വേണ്ടി രത്തന്‍ ടാറ്റയുമായുണ്ടാക്കിയ കരാറും അതില്‍ ഭൂവുടമകളോടും കര്‍ഷകരോടും കാണിച്ച കടുത്ത അനീതിയുമാണ്‌ കോഴികള്‍ പുരപ്പുറത്ത്‌ നിന്ന്‌ കൂവുന്ന സ്ഥിതിയിലേക്ക്‌ കാര്യങ്ങളെ എത്തിച്ചത്‌.


2000ല്‍ ബസു വിരമിച്ചതോടെ സ്വന്തക്കാരുടെ സോഷ്യലിസം പൂര്‍ണമായിക്കഴിഞ്ഞിരുന്നു. ഇന്‍ഡ്യയുടെ വലിയൊരു പ്രദേശം ഈ സ്വന്തക്കാരുടെ സോഷ്യലിസത്തിന്റെ ഇരകളാണ്‌. എങ്കിലും ഏറ്റവും മോശമായി ബാധിച്ചത്‌ ബസുവിന്റെ കീഴിലുള്ള ബംഗാളിനെയാണ്‌. നിശ്ചയമായും ജ്യോതി ബസു ഉന്നതനായ നേതാവാണ്‌; ഇന്‍ഡ്യയിലെ ഉന്നതനായ മാര്‍ക്സിസ്റ്റുമാണെന്ന്‌ വാദിക്കാം. തീര്‍ച്ചയായും അദ്ദേഹം ചെയ്ത ചില നല്ല കാര്യങ്ങളെ പ്രശംസിക്കാം. എന്നാല്‍ നമുക്ക്‌ അദ്ദേഹത്തെ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മാര്‍ക്സിസ്റ്റ്‌ പാഠഭേദമാക്കാതിരിക്കാം. ബംഗാളിന്‌ വളര്‍ച്ചയുടെയും ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെയും സാമൂഹിക വികസനത്തിന്റെയും തൊഴിലവസരങ്ങളുടെയും ദശാബ്ദങ്ങളാണ്‌ നഷ്ടപ്പെട്ടത്‌. ചരിത്രം ഗൃഹാതുരത്വവും വിനീതവുമാണ്‌; ഒഴിവാക്കലിന്റെയും നടപ്പാക്കലിന്റെയും പാപങ്ങളില്‍ നിന്ന്‌ ജ്യോതി ബസുവിന്‌ രക്ഷപ്പെടാനാവില്ലെന്ന്‌ അത്‌ അനിവാര്യമായും പ്രഖ്യാപിക്കും.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls