|
ഭീകരരെ വധിച്ചു ലാല്‍ചൗക്ക് ശാന്തം |
|
ശ്രീനഗര്‍: ജമ്മുകശ്മീരിലെ ശ്രീനഗറിലെ ലാല്‍ചൗക്കില്‍ ഹോട്ടലില്‍ നുഴഞ്ഞുകയറിയ തീവ്രവാദികളെ 22 മണിക്കൂര്‍ നീണ്ട പോരാട്ടത്തിനുശേഷം സുരക്ഷാസേന വധിച്ചു.
ഒളിച്ചിരുന്ന ഹോട്ടലിന് തീപിടിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച അവസാനത്തെ ഭീകരനേയും വധിച്ചതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. ഒരു പാക് വംശജനുള്‍പ്പെടെ മൂന്ന് ഭീകരരാണ് കൊല്ലപ്പെട്ടത്. ഇതില്‍ രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്ക് ലഷ്കര്‍ ഇ ത്വയ്ബ ബന്ധമുള്ളതായി അധികൃതര്‍ അറിയിച്ചു. ഭീകരരെ തുരത്താനായി ബുധനാഴ്ച വൈകുന്നേരമാണ് സുരക്ഷാസേന രംഗത്തെത്തിയത്. ഇരുഭാഗത്തും കനത്ത വെടിവയ്പ് നടന്നിരുന്നു. ഇന്നലെ ഉച്ചയ്ക്ക് തുടങ്ങിയ ഏറ്റമുമുട്ടലിനാണ് അവസാനമുണ്ടായിരിയ്ക്കുന്നത്. പോരാട്ടത്തില്‍ ഒരു സി.ആര്‍.പി.എഫ് ജവാനും ഒരു പോലീസുകാരനും ജമ്മുകാഷ്മീര്‍ സ്വദേശിയും കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. |