|
മഞ്ചേരി: തൊഴില്‍ രംഗത്ത് പുരോഗമനാത്മക നിയമങ്ങള്‍ കൊണ്ടുവന്ന് തൊഴിലാളികള്‍ക്ക് സരുക്ഷിതത്വം ഉറപ്പുവരുത്തിയത് കോണ്‍ഗ്രസാണെന്ന് ആര്യാടന്‍ മുഹമ്മദ് എം എല്‍ എ. മഞ്ചേരിയില്‍ എഫ് എന്‍ പി ഒ, എന്‍ യു ജി ഡി എസ് ദേശീയ സമ്മേളനത്തിലെ ട്രേഡ് യൂണിയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട് ആക്ട്, മിനിമം വേജസ് ആക്ട്,പ്രൊവിഡന്റ് ഫണ്ട് ആക്ട് തുടങ്ങി പ്രധാനപ്പെട്ട എല്ലാ തൊഴില്‍ നിയമങ്ങളും കൊണ്ടുവന്നത് കോണ്‍ഗ്രസ് സര്‍ക്കാറായിരുന്നു. ഗ്രാമീണ രാഷ്ട്ര സേവക് കാര്യത്തില്‍ പ്രത്യേകം പാക്കേജ് ഉണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാറില്‍ കോണ്‍ഗ്രസ് സമ്മര്‍ദ്ദം ചെലുത്തും. ഇക്കാര്യ യു പി എ അധ്യക്ഷ സോണിയാഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തും.-ആര്യാടന്‍ പറഞ്ഞു. വര്‍ക്കിംഗ് ചെയര്‍മാന്‍ റഷീദ് പറമ്പന്‍ അധ്യക്ഷനായിരുന്നു. കെ പി സി സി സെക്രട്ടറിമാരായ പി ടി അജയ് മോഹന്‍, വി വി പ്രകാശ്, എം ഉമ്മര്‍ എം എല്‍, ഡി എ ഹരിഹരന്‍, വി അബ്ദുള്‍ ബഷീര്‍, തോമസ് ജോണ്‍, രാജാജ് സുബ്രോദാസ്, ഡി ശേഖരന്‍ നായര്‍, ജോണ്‍സന്‍ വി, കല്ലായി മുഹമ്മദാലി, കെ സി സലീം മൗലവി, വി പി ഫിറോസ്, ദിലീപ് കുമാര്‍, കെ ജെ ഡോളിയ, പി മൊയ്തീന്‍കുട്ടി, പി വി ദേവദാസ് സംസാരിച്ചു. ലോകത്തിലെ പല രാഷ്ട്രങ്ങളും സാമ്പത്തിക മാന്ദ്യം മൂലം വീര്‍പ്പുമുട്ടുമ്പോള്‍ ഇന്ത്യക്ക് സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് രക്ഷപ്പെടാനും പിടിച്ചു നില്‍ക്കാനും കഴിഞ്ഞത് കോണ്‍ഗ്രസിന്റെ ഭരണ നേട്ടം കൊണ്ടാണെന്ന് ഐ എന്‍ ടി യു സി അഖിലേന്ത്യാ സെക്രട്ടറിയും സംസ്ഥാന പ്രസിഡന്റുമായ ചന്ദ്രശേഖരന്‍ പറഞ്ഞു. സമാപന സമ്മേളം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തപാല്‍ മേഖലയിലെ ജീവനക്കാരുടെ അവകാശ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എഫ് എന്‍ പി ഒ വിന് കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ വ്യക്തമാക്കി. ഇന്ത്യയില്‍ കേന്ദീകൃത ട്രേഡ് യൂണിയന്‍പ്രസ്ഥാനത്തിന് കോണ്‍ഗ്രസാണ് രൂപം നല്‍കിയതെന്ന് കോണ്‍ഗ്രസ് നേതാവ് മംഗലം ഗോപിനാഥ് പറഞ്ഞു. സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വി വി രത്നേശ്വര റാവു അധ്യക്ഷനായിരുന്നു. പി മൊയ്തീന്‍ കുട്ടി പി എന്‍ നമ്പീശന്‍, പി രവീന്ദ്രന്‍ നായര്‍, അഡ്വ. പി സി അഹമ്മദ് കുട്ടി, കെ മാക്കു, ചെമ്പന്‍ ഹൈദരലി, എന്‍ സെയ്തലവി, കെ യൂസഫ്, രാജു ചീരക്കുഴി, ജോളിമ കെ ജെ, അപ്പു മേലാക്കം, ശിവദാസന്‍ കെ സംസാരിച്ചു. സമാപന സമ്മേളനത്തില്‍ പെന്‍ഷന്‍കാരെ ആദരിച്ചു.
|