പാര്‍ട്ടി സ്ഥാനങ്ങള്‍ അമര്‍ രാജിവച്ചു

Imageന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടി ജനറല്‍ സെക്രട്ടറി അമര്‍ സിങ്‌ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനവും പാര്‍ലമെന്റ്‌ ബോര്‍ഡ്‌ അംഗത്വവും പാര്‍ട്ടി വക്താവ്‌ സ്ഥാനവും അദ്ദേഹം രാജിവച്ചുവെന്ന്‌ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ്‌ യാദവുമായുളള രൂക്ഷമായ അഭിപ്രായ ഭിന്നതയാണ്‌ രാജിയ്ക്ക്‌ കാരണമെന്നറിയുന്നു.എന്നാല്‍ കിഡ്നി ഓപ്പറേഷന്‍ മൂലം ഡോക്ടര്‍മാരുടെ ഉപദേശം അനുസരിച്ച്‌ വിശ്രമത്തിനു വേണ്ടിയാണ്‌ രാജിയെന്നും ഇതിനു പിന്നില്‍ രാഷ്ട്രീയ കാരണങ്ങളില്ലെന്നും അമര്‍ സിംഗ്‌ ദുബൈയില്‍ പറഞ്ഞു. പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകനായി തുടരും. ഇതിന്‌ മുമ്പ്‌ മൂന്ന്‌ തവണ താന്‍ രാജി വച്ചിരുന്നെങ്കിലും അപ്പോഴെല്ലാം നേതാജി (മുലായം) തന്നെ പിന്തിരിപ്പി ക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വളരെ ബഹുമാനത്തോടെയാണ്‌ താന്‍ നേതാജിയെ കാണുന്നത്‌.ഒന്നാം യുപിഎ സര്‍ക്കാരിന്‌ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന്‌ കോണ്‍ഗ്രസിന്‌ പിന്തുണ കൊടുക്കാനുളള തീരുമാനത്തിന്‌ പിന്നില്‍ അമര്‍ സിംഗായിരുന്നു. ഇതേ തുടര്‍ന്നാണ്‌ പാര്‍ട്ടി നേതൃത്വത്തില്‍ ഭിന്നത രൂക്ഷകമായത്‌.


രാംപൂരില്‍ സിനിമാ താരം ജയപ്രദയെ മത്സരിപ്പിക്കുന്നത്‌ സംബന്ധിച്ച തര്‍ക്കങ്ങളും അമര്‍ സിംഗ്‌-അസം ഖാന്‍ ഭിന്നതയും പാര്‍ട്ടി നേതൃത്വത്തെ കുഴപ്പത്തിലാക്കിയ സംഭവങ്ങളായിരുന്നു. തുടര്‍ന്ന്‌ അസം ഖാന്‍ പാര്‍ട്ടി വിടുകയും ചെയ്തു.ഇക്കഴിഞ്ഞ ലോക്സഭാ ഉതെരഞ്ഞെടുപ്പില്‍ മുലായത്തിന്റെ മകന്‍ അഖിലേഷ്‌ യാദവിന്റെ ഭാര്യയെ മത്സരിപ്പിച്ചതിനെതിരെ അമര്‍സിങ്‌ പരസ്യമായി രംഗത്തുവരികയുണ്ടായി. എങ്കി ലും എല്ലാ പ്രശ്നങ്ങളിലും മുലായത്തിന്റെ പിന്തുണ അമര്‍ സിംഗിനായിരുന്നു. അക്കാരണം കൊണ്ട്‌ തന്നെ രാജിനാടകത്തിന്‌ ശേഷം അമര്‍ വീണ്ടും തിരിച്ചെത്തുമെന്നാണ്‌ രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls