മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ഫാന്‍ വീണ്‌ ബധിര ബാലികയ്ക്ക്‌ പരിക്ക്‌

Imageആലപ്പുഴ: മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിതാവിനൊപ്പം കട്ടിലില്‍ ഇരുന്ന ബധിരയും മൂകയുമായ പെണ്‍കുട്ടിയുടെ തലയില്‍ ഫാന്‍വീണ്‌ പരിക്കേറ്റു.

ആര്യാട്‌ പൊങ്ങച്ചേരി വെളി ഷംസ്‌- ബീന ദമ്പതികളുടെ മകളായ ഷഫ്നമോള്‍ (10)ക്കാണ്‌ പരിക്കേറ്റത്‌. ഇന്നലെ വൈകുന്നേരം 7.15- ഓടെയായിരുന്നു സംഭവം. കിഡ്നിസംബന്ധമായ അസുഖത്തേത്തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു ഷംസുദ്ധീന്‍. അപസ്മാരസംബന്ധമായ അസുഖം കൂടിയുള്ളതിനാല്‍ ഷഫ്നമോളെ എപ്പോഴും മാതാപിതാക്കള്‍ കൂടെക്കൂട്ടുകയാണ്‌ പതിവ്‌. തുരുമ്പുപിടിച്ചു നശിച്ചതാണ്‌ ഫാന്‍ അടര്‍ന്നുവീഴാന്‍ കാരണം. ഉടന്‍ തന്നെ വിദ്യാര്‍ഥിനിയെ അത്യാഹിതവിഭാഗത്തിലെത്തിച്ച്‌ ചികിത്സ നല്‍കിയശേഷം പിതാവിനോടൊപ്പം വാര്‍ഡിലേക്കു മാറ്റി.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls