|
ശ്രീനഗറില്‍ ഭീകരാക്രമണം: രണ്ടു മരണം |
|
കൊല്ലപ്പെട്ടത് സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രീനഗര്‍: ശ്രീനഗറിലെ ഹോട്ടലില്‍ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
മയിസുമ പോലീസ് സ്റ്റേഷനിലെ ഡ്രൈവറും ഒരു സി.ആര്‍.പി.എഫ്.ജവാനുമാണ് കൊല്ലപ്പെട്ടത്.ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ വാര്‍ത്താ ചാനലിലെ ക്യാമറാമാനും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. ശ്രീനഗറിലെ ലാല്‍ ചൗക് പ്രദേശത്തെ ചരിത്ര പ്രധാനമായ അമിറ കഡാല്‍ പാലത്തിനടുത്തുള്ള ഹോട്ടലില്‍ ഭീകരര്‍ ഒളിഞ്ഞിരിക്കുന്നതായി സംശയിക്കുന്നുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഗ്രനേഡ് ആക്രമണങ്ങളും വെടിയൊച്ചകളും കേള്‍ക്കാനുണ്ടെന്ന് പ്രദേശവാസികള്‍ അറിയിച്ചു. പ്ലാഡിയം ചൗകിലെ സി.ആര്‍.പി.എഫിന്റെ കേന്ദ്രത്തിലാണ് ഭീകരര്‍ ഗ്രനേഡാക്രമണം നടത്തിയത്. സേനയുടെ പ്രത്യാക്രമണത്തെതുടര്‍ന്നാണ് ഭീകരര്‍ ഹോട്ടലിലേക്ക് കടന്നത്.ശ്രീനഗറിലെ ദലാല്‍ തടാക കരയില്‍ 2007 ലാണ് അവസാനമായി ചാവേറാക്രമണം നടന്നത്. ആക്രമണത്തില്‍ രണ്ട് ഭീകരരും മൂന്നു സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. നാഷണല്‍ കോണ്‍ഫറന്‍സ് നയിക്കുന്ന കൂട്ടുകക്ഷി സര്‍ക്കാര്‍ അധികാരത്തിലേറി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് ഈ ആക്രമണം. |