കരുനാഗപ്പള്ളി അപകടം: ചീഫ്‌ സെക്രട്ടറി അന്വേഷിക്കും

Imageഇന്‍ഷുറന്‍സ്‌ തുക ലഭ്യമാക്കുവാന്‍ നടപടിയെടുക്കുമെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: ഏഴു പേരുടെ മരണത്തിനിടയാക്കിയ കരുനാഗപ്പള്ളി ടാങ്കര്‍ലോറി ദുരന്തത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ചീഫ്‌ സെക്രട്ടറി നീലാഗംഗാധരനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്‌ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന്‌ മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍ പറഞ്ഞു. മരിച്ചവരുടെ കുടംബങ്ങള്‍ക്ക്‌ ഇഎംഎസ്‌ ഭവനപദ്ധതിയില്‍പ്പെടുത്തി വീടും സ്ഥലവും അനുവദിക്കും. ഇവരുടെ കുടുംബത്തില്‍നിന്നുള്ള ഒരാള്‍ക്ക്‌ ജോലി ലഭ്യമാക്കും. ഗുരുതരമായി പരിക്കേറ്റ്‌ ചികിത്സയില്‍ കഴിയുന്നവര്‍ക്ക്‌ 25,000 രൂപ വീതം ചികിത്സാ സഹായം അനുവദിക്കും. ഓയില്‍ കമ്പനിയില്‍നിന്നും ഇന്‍ഷുറന്‍സ്‌ സ്ഥാപനത്തില്‍നിന്നും കിട്ടേണ്ട തുക വേഗത്തില്‍ നേടിയെടുക്കാനും തീരുമാനിച്ചുവെന്ന്‌ മുഖ്യമന്ത്രി വിശദീകരിച്ചു.


ജില്ലാ കളക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അടിയന്തിര ദുരിതാശ്വാസം അനുവദിക്കാനാണ്‌ മന്ത്രിസഭയുടെ തീരുമാനം. ഒന്നേകാല്‍ കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ്‌ കളക്ടറുടെ പ്രാഥമിക വിലയിരുത്തല്‍.
നാലു വീടുകളും 18 വീടുകളും കത്തിനശിക്കുകയും നിരവധി വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls