|
വാഹനാപകടം: ഇരുകാലുകളും മുറിച്ചുനീക്കിയ സാന്ദ്രേന്ദു മരണത്തിന് കീഴടങ്ങി |
|
ആലപ്പുഴ: വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഇരുകാലുകളും നീക്കം ചെയ്ത 12 കാരി ഒടുവില്‍ വേദനകളില്ലാത്ത ലോകത്തേയ്ക്ക് യാത്രയായി.
മാരാരിക്കുളം പരുത്തിക്കാട് പി വി സന്തോഷിന്റെ മകള്‍ സാന്ദ്രേന്ദു ആണ് ഇന്നലെ വൈകുന്നേരം 5.30-ഓടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ കണിച്ചുകുളങ്ങര ജങ്ങ്ഷനില്‍ മുത്തച്ഛന്റെയും മുത്തശ്ശിയുടേയും കൂടെ ബൈക്കില്‍ പോകുമ്പോള്‍ ലോറിയിടിച്ച് അപകടത്തില്‍പ്പെട്ട സാന്ദ്രയുടെ ഇരുകാലുകളും മുറിച്ചുമാറ്റിയിരുന്നു. അപകടസ്ഥലത്തുവച്ചുതന്നെ മുത്തശ്ശി ഓമന മരണമടഞ്ഞു. ഗുരുതരമായി പരിക്കേറ്റ സാന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കണിച്ചുകുളങ്ങര ഗേള്‍സ് ഹൈസ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിയായിരുന്നു. മാതാവ് ബിന്ദു. സഹോദരി ആര്‍ദ്രേന്ദു. |