ശബരിമല തീര്‍ത്ഥാടനത്തിന്‌ പുറപ്പെടാന്‍ ഒരുങ്ങിയ അച്ഛനും മകനും പൊലീസിന്റെ ക്രൂരമര്‍ദ്ദനം

Imageതൃക്കരിപ്പൂര്‍: ശബരിമല തീര്‍ത്ഥാടനത്തിന്‌ മകന്റെ കെട്ടുനിറയ്ക്കല്‍ ചടങ്ങിന്‌ സംബന്ധിക്കാനായി പുറപ്പെട്ട വൃദ്ധനെ പൊലീസ്‌ മര്‍ദിച്ചു.

ചെറുവത്തൂര്‍ കുളങ്ങാട്ട്‌ അമ്പലത്തിനടുത്ത സി ഐ കണ്ടക്കോരന്‍ (50) ആണ്‌ മര്‍ദനമേറ്റ്‌ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പരിക്കുകളോടെ കഴിയുന്നത്‌. കഴിഞ്ഞദിവസം രാത്രി മകന്‍ ഷൈജുവിന്റെ ശബരിമലതീര്‍ത്ഥയാത്രയ്ക്കുള്ള കെട്ടുനിറക്കല്‍ ചടങ്ങിന്‌ പോകുമ്പോഴാണ്‌ പൊലീസ്‌ തടഞ്ഞുനിര്‍ത്തി അകാരണമായി മര്‍ദിച്ചതെന്ന്‌ കണ്ടക്കോരന്റെ ബന്ധുക്കള്‍ ജില്ലാ പൊലീസ്‌ സൂപ്രണ്ടിന്‌ നല്‍കിയ പരാതിയില്‍ പറയുന്നു. മര്‍ദനത്തിനുശേഷം വീട്ടിലെത്തിയ കണ്ടക്കോരന്‍ അവശനാവുകയും പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ പറയുന്നതുകണ്ട്‌ വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ്‌ പൊലീസ്‌ പട്രോള്‍ സംഘം രാത്രിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ച സംഭവം നാട്ടുകാരും ബന്ധുക്കളുമറിയുന്നത്‌. തലയ്ക്ക്‌ അടിയേറ്റ പാടുമുണ്ട്‌.


തല സ്കാന്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള വിദഗ്ധ ചികിത്സ ആവശ്യമാണെന്ന്‌ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. ഒരു പ്രകോപനവുമില്ലാതെ പൊലീസ്‌ നടത്തിയ മര്‍ദനത്തില്‍ കണ്ടക്കോരന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, മനുഷ്യാവകാശ കമ്മിഷന്‍, എന്നിവര്‍ക്ക്‌ പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ്‌.


 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls