|
എ.കെ.ആന്റണി നാളെ കേരളത്തില്‍ |
|
കൊച്ചി: എ.കെ.ആന്റണി മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ കേരളത്തിലെത്തും. നാളെ രാത്രി 8.30 ന് കൊച്ചിയിലെത്തുന്ന കേന്ദ്രമന്ത്രി ഗസ്തൗസില്‍ വിശ്രമിക്കും.
ശനിയാഴ്ച രാവിലെ ഒന്‍പതു മണിക്ക് ഫോര്‍ട്ടുകൊച്ചിയിലെ കോസ്റ്റ്ഗാര്‍ഡ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ പങ്കെടുത്തശേഷം ഉച്ചയ്ക്ക് 12 ന് സിയാലില്‍ കോസ്റ്റ്ഗാര്‍ഡ് എയര്‍ എന്‍ക്ലേവിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കും. ആലുവ പാലസില്‍ വിശ്രമിച്ചശേഷം മലപ്പുറത്തിന് പോകുന്ന എ.കെ.ആന്റണി രാത്രി ഏഴുമണിക്ക് പട്ടിക്കാട്ടിലെ ജാമിയ നൂറിയ്യ അറബി കോളജിന്റെ 47-ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കും. രാത്രി 10 ന് കോഴിക്കോട് ഗസ്റ്റ് ഹൗസിലെത്തുന്ന കേന്ദ്രമന്ത്രി രാത്രി 11.15 ന് ട്രെയിന്‍ മാര്‍ഗ്ഗം തിരുവനന്തപുരത്തേക്ക് പോകും. ഞായറാഴ്ച രാവിലെ 9.15 ന് തിരുവനന്തപുരത്തെത്തുന്ന ആന്റണി വൈകിട്ട് 3.30 ന് മുംബൈക്ക് പോകും. |