മുഖം രക്ഷിക്കാന്‍ 'എസ്മ' പ്രയോഗം

Imageതിരുവനന്തപുരം: ചാര്‍ജ്‌ വര്‍ധന അടക്കമുളള ആവശ്യങ്ങളുമായി ബസ്‌ ഉടമകള്‍ നടത്തുന്ന സമരം രണ്ടുദിവസം നോക്കിനിന്ന സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ 'എസ്മ' പ്രയോഗ ഭീഷണിയുമായി രംഗത്ത്‌.

ബസ്‌ സര്‍വീസിനെ അവശ്യ സേവനമായി പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി. കൂടാതെ 1500 ബസുടമകള്‍ക്ക്‌ കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കാനും തീരുമാനിച്ചു. ഇതിനുപുറമെ കെഎസ്‌ആര്‍ടിസിയുടെ 1505 അധിക സര്‍വീസുകള്‍ ആരംഭിക്കുമെന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതിന്‌ എവിടെനിന്ന്‌ ബസ്‌ കണ്ടെത്തുമെന്ന കാര്യം വ്യക്തമല്ല. ബസ്‌ സമരത്തിനെതിരെ ഹൈക്കോടതി ഇന്നലെ ശക്തമായ പരാമര്‍ശം നടത്തിയതോടെയാണ്‌ സര്‍ക്കാര്‍ ഈ നടപടികള്‍ ആരംഭിച്ചത്‌. ബസ്‌ സമരം വന്നിട്ടും ഉള്ള ഷെഡ്യൂളുകള്‍ തന്നെ കൃത്യമായി ഓടിക്കാന്‍ കഴിയാത്ത കെ.എസ്‌.ആര്‍.ടി.സി അധിക സര്‍വീസുകള്‍ നടത്തുമെന്ന പ്രഖ്യാപനം ജനങ്ങളുടെയും കോടതിയുടെയും കണ്ണില്‍ പൊടിയിടുക എന്നതിനപ്പുറം ഗൗരവമുള്ളതായി ആരും കാണുന്നില്ല. ബസുകള്‍ പിടിച്ചെടുക്കാന്‍ എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞതായി മന്ത്രി ജോസ്‌ തെറ്റയില്‍ അറിയിച്ചു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls