കരിപ്പൂര്‍ വിമാനത്താവളത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന്‌ എയര്‍ ഇന്ത്യാ മേധാവി

Imageന്യൂഡല്‍ഹി: മലബാറിന്റെ വര്‍ഷങ്ങളായുള്ള വ്യോമഗതാഗത പ്രശ്നങ്ങള്‍ക്ക്‌ പരിഹാര സാധ്യത തെളിഞ്ഞു. കരിപ്പൂര്‍ വിമാനത്താവളത്തിലെ മുഴുവന്‍ പ്രശ്നങ്ങളും പത്ത്‌ ദിവസത്തിനകം പരിഹരിക്കാന്‍ നടപടിയുണ്ടാകുമെന്ന്‌ എയര്‍ ഇന്ത്യ മേധാവി അരവിന്ദ്‌ ജാവേദ്‌ പ്രഖ്യാപിച്ചു.

എം.കെ രാഘവന്‍ എം.പി വിമാനത്താവളത്തില്‍ കഴിഞ്ഞദിവസം നടത്തിയ നിരാഹരസമരമാണ്‌ പ്രശ്നപരിഹാരത്തിന്‌ വഴിയൊരുക്കിയത്‌. നിരാഹാര സമരത്തെ തുടര്‍ന്ന്‌, ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്ത്‌ പ്രശ്നത്തിന്‌ പരിഹാരമുണ്ടാക്കാന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ നായര്‍ എയര്‍ ഇന്ത്യാ അധികൃതരോട്‌ നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ എം.കെ രാഘവന്‍ എം.പി അടക്കമുള്ള മലബാറില്‍ നിന്നുള്ള ജനപ്രതിനിധികളുമായി എയര്‍ ഇന്ത്യ സി.എം.ഡി അരവിന്ദ്‌ ജാവേദ്‌ ചര്‍ച്ച നടത്തി. ഈ ചര്‍ച്ചകളിലാണ്‌ കോഴിക്കോട്‌ വിമാനത്താവളത്തിലെ മുഴുവന്‍ പ്രശ്നങ്ങളും പത്ത്‌ ദിവസത്തിനകം പരിഹരിക്കുമെന്ന്‌ ഉറപ്പ്‌ നല്‍കിയത്‌.


റയില്‍വേ സഹമന്ത്രി ഇ.അഹമ്മദ്‌, എം.പിമാരായ ഇ.ടി.മുഹമ്മദ്‌ ബഷീര്‍, കൊടിക്കുന്നില്‍ സുരേഷ്‌, കോണ്‍ഗ്രസ്‌ നേതാവ്‌ പി.വി.ഗംഗാധരന്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു. കരിപ്പൂരിലെ എയര്‍ ഇന്ത്യാ ഓഫീസ്‌ റീജിയണല്‍ ഓഫീസാക്കി മാറ്റാനുള്ള നടപടികള്‍ ഒരാഴ്ചയ്ക്കകം നടപ്പാക്കുമെന്ന്‌ അരവിന്ദ്‌ ജാവേദ്‌ അറിയിച്ചു. കോഴിക്കോട്‌-ചെന്നൈ റൂട്ടില്‍ ദിവസവും സര്‍വ്വീസ്‌ നടത്തിയിരുന്നത്‌ എയര്‍ ഇന്ത്യ ഇടക്കാലത്ത്‌ നിര്‍ത്തലാക്കിയിരുന്നു. ഇതു പുനഃസ്ഥാപിക്കും.എയര്‍ ഇന്ത്യ മാനേജ്മെന്റിന്റെ പിടിപ്പുകേടുകൊണ്ടാണ്‌ പലപ്രശ്നങ്ങളും ഉണ്ടാക്കുന്നതെന്ന്‌ എം.കെ രാഘവന്‍ പറഞ്ഞു. വേണ്ടത്ര ഉദ്യോഗസ്ഥര്‍ ഇല്ലാത്തതും പ്രശ്നങ്ങള്‍ രൂക്ഷമാക്കി. കരിപ്പൂരിലെ പ്രശ്നങ്ങള്‍ അതാത്‌ സമയങ്ങളില്‍ തങ്ങളെ അറിയിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയതായും ഇതാണ്‌ പ്രശ്നങ്ങള്‍ ഇത്രയും രൂക്ഷമാക്കിയതെന്നും ജാവേദ്‌ സമ്മതിച്ചു. പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ പ്രക്ഷോഭ മാര്‍ഗ്ഗത്തില്‍ നിന്ന്‌ പിന്മാറണമെന്ന്‌ അദ്ദേഹം എം.പിമാരോട്‌ അഭ്യര്‍ത്ഥിച്ചു.


റീജനല്‍ സെന്ററാവുന്നതോടെ കൂടുതല്‍ വിമാന ജീവനക്കാരും മറ്റ്‌ സൗകര്യങ്ങളും കരിപ്പൂരില്‍ ലഭ്യമാവും. എയര്‍ ഇന്ത്യ എക്സപ്രസിന്റെ ടിക്കറ്റ്‌ ക്യാന്‍സലേഷന്‍ ചാര്‍ജ്ജ്‌ 500 രൂപയായി കുറയ്ക്കും. ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്ന്‌ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിലുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ നീക്കും. ലഗേജുകള്‍ കൊണ്ടു വരുന്നതിലുള്ള പ്രശ്നങ്ങളും പരിഹരിക്കും. ഗള്‍ഫ്‌ സെക്ടറിലെ വിമാനങ്ങള്‍ പിന്‍വലിച്ചതോടെ ആഴ്ചയില്‍ ഏഴായി ചുരുങ്ങിയ കോഴിക്കോട്‌ -ദോഹ- ബഹറൈന്‍ സര്‍വ്വീസ്‌ 11 ആയി വര്‍ദ്ധിപ്പിക്കും. കോഴിക്കോട്‌ -മസ്കറ്റ്‌ റൂട്ടില്‍ ആഴ്ചയില്‍ നാല്‌ സര്‍വീസ്‌ ഉണ്ടാവും. കോഴിക്കോട്‌ -തിരുവനന്തപുരം-മസ്കറ്റ്‌ സര്‍വീസ്‌ കോഴിക്കോട്ടു നിന്ന്‌ നേരിട്ട്‌ മസ്കറ്റ്‌ ആക്കും. മംഗലാപുരം -കോഴിക്കോട്‌- കുവൈത്ത്‌ അല്ലെങ്കില്‍ കൊച്ചിന്‍ -കോഴിക്കോട്‌ -കുവൈത്ത്‌ സര്‍വ്വീസ്‌ നടപ്പാക്കും തുടങ്ങിയവയാണ്‌ എയര്‍ ഇന്ത്യാ ചെയര്‍മാന്‍ നല്‍കിയ മറ്റ്‌ ഉറപ്പുകള്‍.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls