| വി. മുരളീധരനെ പ്രതിഷ്ഠിച്ച് ആര്‍ എസ് എസ് ബി ജെ പിയില്‍ പിടിമുറുക്കി |
|
അനുകൂലമായി ആര്‍ എസ് എസ് എഴുതിവാങ്ങുകയായിരുന്നു. സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ വരണാധികാരിയായ മുന്‍കേന്ദ്രമന്ത്രി ഷാനവാസ് ഹുസൈനാണ് പുതിയ പ്രസിഡന്റിനെ പ്രഖ്യാപിച്ചത്. വൈസ് പ്രസിഡന്റായിരുന്ന മുരളീധരനെ പ്രസിഡന്റാക്കിയതില്‍ വലിയൊരു വിഭാഗത്തിന് ശക്തമായ എതിര്‍പ്പുണ്ട്. സംഘടനയുടെ ജനാധിപത്യരീതിക്കും ഭരണഘടനയ്ക്കും വിരുദ്ധമാണ് മുരളീധരന്റെ അവരോധമെന്ന് മുന്‍ ജനറല്‍ സെക്രട്ടറി പി പി മുകുന്ദന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആര്‍ എസ് എസ് നേതൃത്വം മുരളീധരനുവേണ്ടി തുറന്ന് ഇടപെട്ടു. പി പി മുകുന്ദന്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള, എ എന്‍ രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയ നേതാക്കളുടെ എതിര്‍പ്പ് പാഴായി.
മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ ഒ രാജഗോപാല്‍, കെ വി ശ്രീധരന്‍ മാസ്റ്റര്‍, സി കെ പദ്മനാഭന്‍, അഡ്വ.പി എസ് ശ്രീധരന്‍പിള്ള, പി കെ കൃഷ്ണദാസ്, എന്നിവരും മടിക്കൈ കമ്മാരന്‍, പി പി കരുണാകരന്‍ മാസ്റ്റര്‍, ചേറ്റൂര്‍ ബാലകൃഷ്ണന്‍, പി ആര്‍ ബാലകൃഷ്ണന്‍, പി സി മോഹനന്‍, അഡ്വ.കെ കെ രാധാകൃഷ്ണന്‍, സി വാസുദേവന്‍ മാസ്റ്റര്‍, ഉദയഭാസ്ക്കരന്‍ നായര്‍, വി രാമന്‍കുട്ടി, ഇ രഘുനന്ദനന്‍, അഡ്വ.കെ.ആര്‍ രാജഗോപാല്‍, കെ.എസ് ശ്രീധരന്‍ നായര്‍, ഡോ.പി.പി വാവ, എം എസ് കുമാര്‍, കിഴക്കനേല സുധാകരന്‍, രാധമ്മ തങ്കച്ചി എന്നിവരാണ് ദേശീയ കൗണ്‍സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

കോഴിക്കോട്: സംഘ്പരിവാര്‍ നോമിനിയായ വി മുരളീധരന്‍ ബിജെപി സംസ്ഥാന പ്രസിഡന്റായി.സംസ്ഥാന കൗണ്‍സിലര്‍മാരുടെ ഒപ്പ് മുരളീധരന് 
-°C 