ഷാഹിദിന്റെ കന്നിച്ചിത്രത്തില്‍ ലാല്‍ നായകന്‍

Imageക്ലാസിക്‌ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടവും അതിലൂടെ താരസിംഹാസനവും സ്വന്തമാക്കിയ താരമാണ്‌ മലയാളത്തിന്റെ സ്വന്തം ലാലേട്ടന്‍.

പ്രേക്ഷകര്‍ എന്നും ലാലിനെ കാണാന്‍ ആഗ്രഹിച്ചിരുന്നതും അത്തരം വേഷങ്ങളിലായിരുന്നു. തുടര്‍ന്ന്‌ മികച്ച തിരക്കഥകളുടേയോ മികവാര്‍ന്ന സംവിധായകരുടേയോ അഭാവം മൂലം ലാലിന്റെ അത്തരം ഭാവം പ്രേക്ഷകര്‍ക്ക്‌ എന്നും ഓര്‍ത്തിരിയ്ക്കാവുന്ന ഒന്നായി. മലയാളി പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിച്ചിരുന്ന ആ മോഹന്‍ലാലിനെ വീണ്ടും ഒരിയ്ക്കല്‍കൂടി പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തിയ്ക്കുകയാണ്‌ പ്രശസ്ത തിരക്കഥാകൃത്ത്‌ ടി.എ ഷാഹിദ്‌. ഷാഹിദ്‌ തിരക്കഥ രചിച്ച്‌ സംവിധായകന്റെ മേലങ്കി അണിയുന്ന ആദ്യ ചിത്രത്തിലാണ്‌ ലാലിനെ പ്രേക്ഷര്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ വെള്ളിത്തിരയിലെത്തിയ്ക്കുന്നത്‌. മലയാളത്തിന്റെ മികച്ച സംവിധായകരില്‍ ഒരാളായ പത്മരാജന്‍ ചിത്രങ്ങളെ പോലെ കലാമൂല്യമുള്ള ചിത്രമാണ്‌ തന്റെ മനസ്സിലെന്ന്‌ ഷാഹിദ്‌ പറയുന്നു. ലാലിനോട്‌ കഥ അവതരിപ്പിച്ചപ്പോള്‍ തന്നെ തിരക്കഥാ രചനയുമായി മുമ്പോട്ട്‌ പോകാന്‍ നിര്‍ദ്ദേശിയ്ക്കുകയായിരുന്നു ലാല്‍. എന്നാല്‍ ചിത്രം ഈ വര്‍ഷം ഉണ്ടായേക്കില്ല. താന്‍ കരാറിലേര്‍പെട്ടിരിയ്ക്കുന്ന ചിത്രങ്ങള്‍ക്ക്‌ ശേഷം ആയിരിയ്ക്കും പുതിയ ചിത്രത്തിന്റെ പണിപ്പുരയിലേയ്ക്ക്‌ തിരിയുകയുള്ളൂ എന്നും ഷാഹിദ്‌ പറയുന്നു. ഒരിടയ്ക്ക്‌ അതിമാനുഷിക കഥാപാത്രങ്ങളുടെ കുത്തൊഴുക്കില്‍ നട്ടം തിരിയുകയായിരുന്ന ലാലിനെ തിരിച്ചുകൊണ്ടുവന്നത്‌ ഷാഹിദിന്റെ തിരക്കഥാ രചനയില്‍ പുറത്തിറങ്ങിയ ബാലേട്ടനായിരുന്നു. അത്തരം ചിത്രങ്ങള്‍ക്കുള്ള കാത്തിരിപ്പിലാണ്‌ ലാലിന്റെ ആരാധകര്‍.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls

മലപ്പുറം മദ്യ ദുരന്തത്തില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ ?