|
സുഗതകുമാരിക്ക് എഴുത്തച്ഛന്‍ പുരസ്ക്കാരം സമ്മാനിച്ചു |
|
തിരുവനന്തപുരം: പ്രകൃതി സംരക്ഷണവും രാജ്യത്തിന്റെ പുരോഗതിയും പരസ്പര പൂരകമാണെന്നും പുരോഗതിയുമായി ബന്ധമില്ലാത്ത കേവല പരിസ്ഥിതി വാദം ആശാസ്യമല്ലെന്നും മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.
പ്രശസ്ത കവയത്രി സുഗതകുമാരിക്ക് എഴുത്തച്ഛന്‍ പുരസ്കാരം സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക പ്രതിബദ്ധതയും ഉന്നത മൂല്യബോധവുമാണ് സുഗതകുമാരിയുടെ കവിതകളുടെ അന്തര്‍ധാര. തീവ്രമായ മാനവികത അതിന്റെ പ്രത്യേകതയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പുരസ്കാര ഫലകവും ഒരു ലക്ഷം രൂപയും മുഖ്യമന്ത്രി സുഗതകുമാരിക്ക് സമ്മാനിച്ചു. സാംസ്കാരിക മന്ത്രി എം എ ബേബി കവയത്രിയെ പൊന്നാടയണിയിച്ച് ആദരിച്ചു. |