| തിലകന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം |
സ്പീക്കര്‍ അനുശോചിച്ചുതിരുവനന്തപുരം: നടന്‍ തിലകന്റെ നിര്യാണത്തില്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അനുശോചനം രേഖപ്പെടുത്തി. അഭിനയത്തിന്റെ മര്‍മ്മം കണ്ടറിഞ്ഞ മഹാനടനായിരുന്നു തിലകന്‍. അദ്ദേഹത്തിന്റെ അനശ്വര കഥാപാത്രങ്ങള്‍ മലയാളമുള്ളിടത്തോളം കാലം നിലനില്‍ക്കും. തിലകന് പകരമായി തിലകനല്ലാതെ മറ്റൊരാളില്ല. അദ്ദേഹത്തിന്റെ അഭാവം സൃഷ്ടിക്കുന്ന വിടവ് നികത്താനാവത്തതാണ് - സ്പീക്കര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ആഭ്യന്തര മന്ത്രിയുടെ അനുശോചനം തിരുവനന്തപുരം: അനുഗ്രഹീത ചലചിത്ര പ്രതിഭയായ തിലകന്റെ നിര്യാണത്തില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അനുശോചനം രേഖപ്പെടുത്തി. വൈദ്യുതി മന്ത്രിയുടെ അനുശോചനം തിരുവനന്തപുരം: തിലകന്റെ നിര്യാണത്തില്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് അഗാധമായ ദു:ഖം രേഖപ്പെടുത്തി. മൂന്നര പതിറ്റാണ്ടു കാലത്തോളം മലയാളചലച്ചിത്ര വേദിയില്‍ നിറസാന്നിദ്ധ്യമായിരുന്ന തിലകന്‍ ശക്തിമത്തായ ഒട്ടേറെ കഥാപാത്രങ്ങള്‍ മലയാളികള്‍ക്കു സമ്മാനിച്ചിട്ടാണ് അരങ്ങൊഴിയുന്നത്. നാടകവേദിയേയും തന്റെ നടനവൈഭവത്താല്‍ സമ്പന്നമാക്കിയ എക്കാലത്തെയും മികച്ച നടനായിരുന്ന അദ്ദേഹത്തിന്റെ നിര്യാണം മലയാള നാടക-സിനിമാലോകത്തിന് തീരാനഷ്ടമാണെന്നും ആര്യാടന്‍ മുഹമ്മദ് അനുസ്മരിച്ചു. തിലകന്റെ ദേഹവിയോഗത്തില്‍ അനുശോചിക്കുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അനുശോചനസന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു. പഞ്ചായത്ത് മന്ത്രിയുടെ അനുശോചനം തിരുവനന്തപുരം: തിലകന്റെ നിര്യാണത്തില്‍ മന്ത്രി ഡോ.എം.കെ.മുനീര്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. അഭിനയമികവിന്റെ അനായാസ ഭാവങ്ങളിലൂടെ മലയാള സിനിമയെ വിശ്വസിനിമയുടെ നിലവാരത്തിലേക്കുയര്‍ത്തിയ നടനായിരുന്നു തിലകനെന്ന് മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. തൊഴില്‍മന്ത്രിയുടെ അനുശോചനം തിരുവനന്തപുരം: മലയാള സിനിമയിലെ കരുത്തുറ്റ അഭിനേതാവിനെയാണ് തിലകന്റെ നിര്യാണത്തിലൂടെ നമുക്ക് നഷ്ടമായത് എന്ന് തൊഴില്‍മന്ത്രി ഷിബുബേബിജോണ്‍ പറഞ്ഞു. തിലകന്റെ വിയോഗം മലയാള സിനിമയ്ക്ക് ഒരു തീരാനഷ്ടമാണ്. സ്വതസിദ്ധമായ അഭിനയപാഠവം കൊണ്ടും ഗാംഭീര്യമുള്ള ശബ്ദസൗകുമാര്യം കൊണ്ടും മലയാള സിനിമയില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു തിലകന്റേത്. മലയാള സിനിമയുടെ പെരുന്തച്ചനെയാണ് തിലകന്റെ നിര്യണത്തോടെ നമുക്ക് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ താനും പങ്കുചേരുന്നു എന്നും മന്ത്രി അറിയിച്ചു. റവന്യൂ മന്ത്രിയുടെ അനുശോചനം തിരുവനന്തപുരം: അഭിനയം സത്യസന്ധമായ ജീവിതാവിഷ്‌കാരം തന്നെയാണെന്ന് തെളിയിച്ച നടനായിരുന്നു തിലകന്‍ എന്ന് റവന്യൂമന്ത്രി അടൂര്‍പ്രകാശ് പറഞ്ഞു. മലയാള ചലചിത്ര ലോകത്തിന്റെ മാറ്റങ്ങള്‍ക്കുവേണ്ടി അപ്രതിരോധ്യസാന്നിദ്ധ്യമായി അദ്ദേഹം നിലകൊണ്ടു. 'പിരിയേണമരങ്ങില്‍ നിന്നുടന്‍ നന്നായി കളിതീര്‍ന്ന നര്‍ത്തകന്‍' എന്ന ചൊല്ല് അന്വര്‍ത്ഥമാക്കിക്കൊണ്ട് ആ മഹാനടന്‍ തിരശീലയ്ക്ക് പിന്നില്‍ മറഞ്ഞു. അന്യാദൃശമായ അഭിനയ സിദ്ധിയിലൂടെ കേരളത്തിന്റെ യശസുയര്‍ത്തിയ തിലകന്റെ നിര്യാണം സാസ്‌കാരിക കേരളത്തിന് തീരാനഷ്ടമാണ്. ഭാവാഭിനയത്തിന്റെ പെരുന്തച്ചന് ആദരാഞ്ജലികള്‍. പട്ടികജാതി പിന്നാക്ക സമുദായക്ഷേമ മന്ത്രിയുടെ അനുശോചനം തിരുവനന്തപുരം: മലയാള സിനിമയിലെ പെരുന്തച്ചനായ നടന്‍ തിലകന്റെ നിര്യാണത്തില്‍ പട്ടികജാതി പിന്നാക്ക സമുദായ ക്ഷേമ ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ അനുശോചനം രേഖപ്പെടുത്തി. അഭിനയ കലയെ ആത്മാവുകൊണ്ട് ആവാഹിക്കുകയും ആവിഷ്‌കരിക്കുകയും ചെയ്ത തിലകന്‍ മലയാള ചലച്ചിത്ര-നാടക വേദിക്കു നല്‍കിയ സംഭാവന വിലപ്പെട്ടതാണ്. സ്വന്തം നിലപാടുകളില്‍ തെല്ലു വിട്ടുവീഴ്ചയ്ക്കു തയ്യാറാകാതെ പൊരുതി നില്‍ക്കാന്‍ തിലകന്‍ കാട്ടിയ സ്ഥൈര്യം മികവുറ്റ കലാകാരന്‍ എന്ന ആത്മബോധത്തിന്റെ പ്രതിസ്പന്ദങ്ങളായിരുന്നു. ഈ മഹാനടന്റെ വിയോഗം സാംസ്‌കാരിക കേരളത്തിന് കനത്ത നഷ്ടമാണെന്നും മന്ത്രി അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി. ജലവിഭവ മന്ത്രിയുടെ അനുശോചനം തിരുവനന്തപുരം: നടന്‍ തിലകന്റെ നിര്യാണത്തില്‍ ജലവിഭവ മന്ത്രി പി.ജെ.ജോസഫ് അനുശോചിച്ചു. മലയാള സിനിമാ നാടക രംഗത്ത് അര നൂറ്റാണ്ടിലേറെക്കാലം നിറഞ്ഞു നിന്ന് ഒട്ടേറെ അവിസ്മരണീയ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന തിലകന്റെ നിര്യാണം മലയാള സിനിമാ ലോകത്തിന് കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സാംസ്‌കാരിക മന്ത്രിയുടെ അനുശോചനം തിരുവനന്തപുരം: അഭിനയത്തിന്റെ വിവിധ തലങ്ങള്‍ അനായാസമായി അവതരിപ്പിക്കാനും, സ്വന്തം അഭിപ്രായങ്ങള്‍ ചങ്കൂറ്റത്തോടെ പറയാനും മടിക്കാത്ത മലയാളത്തിന്റെ മഹാനടനായിരുന്നു തിലകന്‍ എന്ന് സാംസ്‌കാരികമന്ത്രി കെ.സി.ജോസഫ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. നാടക വേദിയേയും, ചലച്ചിത്ര ലോകത്തേയും ഒരുപോലെ സമ്പന്നമാക്കിയ അദ്ദേഹത്തിന്റെ പ്രതിഭ മലയാളമുള്ളിടത്തോളം കാലം നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യമന്ത്രിയുടെ അനുശോചനം തിരുവനന്തപുരം: അതുല്യ നടന്‍ തിലകന്റെ ദേഹവിയോഗത്തില്‍ ഭക്ഷ്യ- സിവില്‍ സപ്ലൈസ്-രജിസ്‌ട്രേഷന്‍ മന്ത്രി അനൂപ് ജേക്കബ് അനുശോചിച്ചു. തനിമയാര്‍ന്ന അഭിനയത്തിലൂടെ കഥാപാത്രങ്ങള്‍ക്ക് സവിശേഷ വ്യക്തിത്വം പകര്‍ന്ന കരുത്തുറ്റ നടനായിരുന്നു അദ്ദേഹം. കഥാപാത്രത്തിന്റെ സ്ഥാനവും പ്രാധാന്യവും മനസ്സിലാക്കി അതിനുതക്ക മികച്ച ഭാവാഭിനയം കാഴ്ചവച്ച ആ പ്രതിഭയുടെ നിര്യാണം മൂലമുളള വിടവ് മലയാള സിനിമാ രംഗത്ത് നികത്തപ്പെടാതെ അവശേഷിക്കുമെന്ന് അനൂപ് ജേക്കബ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ധനകാര്യമന്ത്രിയുടെ അനുശോചനം തിരുവനന്തപുരം: തിലകന്റെ വിയോഗത്തിലൂടെ മലയാളസിനിമക്ക് നഷ്ടമായത് മഹാനടനെയാണെന്ന് ധനകാര്യ മന്ത്രി കെ.എം.മാണി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. തിലകന്‍ വിടവാങ്ങിയതിലൂടെ ഒരു ചരിത്രം അവസാനിച്ചതായും അദ്ദേഹം പറഞ്ഞു. കെ.എം.മാണിക്ക് വേണ്ടി ഡോ.എന്‍.ജയരാജന്‍ എം.എല്‍.എ. തിലകന്റെ ഭൗതികശരീരത്തില്‍ റീത്തു സമര്‍പ്പിച്ചു. |
| < മുന്‍ പേജ് | അടുത്തത് > |
|---|

സ്പീക്കര്‍ അനുശോചിച്ചു
-°C 