തിലകന്‍ തന്റെ സ്വകാര്യ അങ്കാരമെന്ന് മമ്മൂട്ടി
Imageകോഴിക്കോട്: തന്റെ സ്വകാര്യ അങ്കാരമായിരുന്നു നടന്‍ തിലകനുമായുണ്ടായിരുന്ന സൗഹൃദമെന്ന് നടന്‍ മമ്മൂട്ടി. തങ്ങള്‍ക്കിടയില്‍ പ്രായവ്യത്യാസം ഒരു ഘടകമായിരുന്നില്ല.
തന്നേക്കാള്‍ എത്രയോ വയസ്സിന് മുതിര്‍ന്ന അദ്ദേഹം തന്നെ മമ്മുക്കാ എന്നാണ് വിളിച്ചിരുന്നതെന്ന് മമ്മൂട്ടി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ അഭിനയ പാവം അദ്ദേഹം തെളിയിച്ചിട്ടുള്ളതാണ്. ഈ അസരത്തില്‍ അദ്ദേഹത്തെ പ്രതിഭയുള്ള മഹാനടന്‍ എന്ന് വിശേഷിപ്പിച്ചാല്‍ അത് വെറും ഉപചാരവാക്കായിപോകും. അസുഖം മൂര്‍ച്ഛിച്ച് കിംസ് ആശുപത്രിയില്‍ ആയപ്പോള്‍ താന്‍ അദ്ദേഹത്തെ കാണാനായി പോയിരുന്നുവെന്നും സന്ദര്‍ശകരെ അനുവദിക്കാത്തതിനാല്‍ നേരിട്ട് കാണാനായില്ലെന്നും മമ്മൂട്ടി പറഞ്ഞു. അദ്ദേഹവുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. അപ്പോള്‍ രണ്ട് ദിവസത്തിനകം ആസുപത്രി വിടും എന്നാണ് അദ്ദേഹം തന്നോട് പറഞ്ഞത്.
 
മുന്‍ കാലങ്ങളെ പോലെ അദ്ദേഹം തിരിച്ചെത്തും എന്നാണ് താന്‍ വിചാരിച്ചത്. എന്നാല്‍ ഇത്തവണ അദ്ദേഹം മടങ്ങിവരാന്‍ വിസമ്മതിച്ചുവെന്നും അദ്ദേഹത്തിന്റെ ആരോഗ്യമുള്ള ശബ്ദം തന്റെ കാതുകളില്‍ മുഴങ്ങുകയാണെന്നും മമ്മൂട്ടി അനുസ്മരിച്ചു. താനും തിലകനും തമ്മില്‍ വ്യക്തിപരമായി പ്രശ്‌നങ്ങള്‍ യാതൊന്നും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കിയ മമ്മൂട്ടി വിവാദങ്ങള്‍ ഉണ്ടാക്കിയത് തങ്ങള്‍ക്കിടയിലെ അഭിപ്രായവ്യത്യാസങ്ങള്‍ പ്രചരിപ്പിച്ചവരാണ്. തിലകന്റെ മുഖം എന്നും തനിയ്ക്ക് ഒരു പുഞ്ചിരിയോടെ മാത്രം ഓര്‍ക്കാവുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. സിനിമപ്രവര്‍ത്തകര്‍ കോഴിക്കോട് നടത്തിയ തിലകന്‍ അനുസ്മരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls