പങ്കാളിത്ത പെന്‍ഷന്‍: മുഖ്യമന്ത്രിയുടെ ഉറപ്പിന്‍മേല്‍ യുഡിഎഫ് സംഘടനകള്‍ പണിമുടക്ക് മാറ്റിവച്ചു
Imageതിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഈമാസം 21ന് പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് മാറ്റിവച്ചതായി യുടിഇഎഫ്/സെറ്റോ സംഘടനകളുടെ ചെയര്‍മാന്‍ കോട്ടാത്തല മോഹനന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
32 സര്‍വീസ് സംഘടനകളാണ് പണിമുടക്കില്‍ നിന്നും പിന്മാറിയത്. മുഖ്യമന്ത്രി ദര്‍ബാര്‍ ഹാളില്‍ വിളിച്ചുചേര്‍ത്ത സര്‍വീസ് സംഘടകളുടെ യോഗത്തിലെ തീരുമാനങ്ങളുടെ പശ്ചാത്തലത്തിലാണ് പണിമുടക്ക് മാറ്റിവച്ചത്. ചര്‍ച്ചയില്‍ സംഘടനകളുടെ വിവിധ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. പത്രസമ്മേളനത്തില്‍ നസീം ഹരിപ്പാട്, സി പി ജോണ്‍, ശൂരനാട് ചന്ദ്രശേഖരന്‍, എ കെ സാദിക്, പ്രസന്നകുമാര്‍, സിറിയക് കാവില്‍, നെയ്യാറ്റിന്‍കര ജയകുമാര്‍, ആനാട് ഷഹീദ്, അമ്പലപ്പുഴ ശ്രീകുമാര്‍, സിബി മുഹമ്മദ്, ബാബുരാജ് ബി, ചന്ദനത്തോപ്പ് ഷരീഫ് എന്നിവര്‍ പങ്കെടുത്തു.


 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls