| തിരുവോണത്തലേന്ന് തലസ്ഥാനത്ത് കാറോട്ടത്തിന്റെ ശരവേഗം |
തിരുവനന്തപുരം: കാറോട്ടത്തിന്റെ ശരവേഗം കാഴ്ചവെയ്ക്കാന്‍ നരേന്‍ കാര്‍ത്തികേയന്‍ തലസ്ഥാനത്ത് എത്തി. ഈമാസം 28-നാണ് തിരുവനന്തപുരത്ത് നരേന്‍ കാര്‍ത്തികേയന്‍ കാറില്‍ പറക്കുന്നത്. അതിന് മുന്നോടിയായുള്ള റോഡ് പരിശോധനയ്ക്കായാണ് ഇന്നലെ നരേന്‍ തലസ്ഥാനത്തെ നിരത്തിലിറങ്ങിയത്. കവടിയാര്‍-വെള്ളയമ്പലം-ഫൈനാര്‍ട്‌സ് കോളേജ് റോഡിലായിരിക്കും നരേന്റെ പ്രകടനം. ഈ റോഡിന്റെ പ്രതലങ്ങള്‍ പരിശോധിച്ച് സംതൃപ്തിയോടെയാണ് നരേന്‍ മടങ്ങിയത്. പ്രദര്‍ശന കാറോട്ടത്തിനായി എത്തുമെന്ന ഉറപ്പോടെ. റോഡിലിറങ്ങും മുമ്പ് തികഞ്ഞ ഭക്തനായ നരേന്‍ കാര്‍ത്തികേയന്‍ ഭാര്യയ്‌ക്കൊപ്പം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ സന്ദര്‍ശനവും നടത്തി. ഏറ്റവും കൂടുതല്‍ റോഡപകട മരണങ്ങള്‍ നടക്കുന്ന കേരളത്തില്‍ സുരക്ഷിത ഡ്രൈവിങ്ങിന്റെ അംബാസഡറായിട്ടാണു നരേന്‍ എത്തുന്നത്. കാണികളെ അത്ഭുതക്കൊടുമുടിയേറ്റുന്ന ഫോര്‍മുല വണ്‍ കാര്‍ റേസ് ആയിരിക്കും നരേന്‍ ഡെമോ ഡ്രൈവിലൂടെ കാഴ്ചവെയ്ക്കുകയെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു. ഓണാഘോഷത്തോടനുബന്ധിച്ചുള്ള പരിപാടിയുടെ ഭാഗമായാണ് നരേന്റെ ഡെമോ ഡ്രൈവ്. തിരുവോണത്തിനു തലേന്നാണു കാറോട്ടം. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗത്തില്‍ നരേന്‍ കാറോടിക്കുമ്പോള്‍ കേരളത്തില്‍ അതു ചരിത്രമാകും. ട്രാക്കിലെ വളവുകളാണു നരേന്‍ ഇന്നലെ പ്രധാനമായും പരിശോധിച്ചത്. കുഴികളോ ഹംബുകളോ ഉണ്ടോ എന്നും നോക്കി. 300 കിലോമീറ്റര്‍ വേഗത്തില്‍ പായുന്ന കാറിനു തിരിയാന്‍ സൗകര്യപ്രദമായ വളവുകളുണ്ടാകണം. ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിച്ചാണ് നരേന്‍ മടങ്ങിയത്. പ്രദര്‍ശന കാറോട്ടം മാത്രമല്ല, സുരക്ഷിതമായ ഡ്രൈവിങിനെ കുറിച്ച് നരേന്‍ ജനങ്ങള്‍ക്ക് സന്ദേശവും നല്‍കും. ഡ്രൈവര്‍മാര്‍ സീറ്റ് ബല്‍റ്റ് ധരിക്കുക, റോഡില്‍ മല്‍സരയോട്ടം ഒഴിവാക്കുക തുടങ്ങിയ വിഷയങ്ങളില്‍ ബോധവത്ക്കരണവും നടത്തും. ഫോര്‍മുല വണ്‍ സര്‍ക്യൂട്ടുകളില്‍ മിന്നല്‍പ്പിണര്‍ സൃഷ്ടിക്കുന്ന എച്ച്ആര്‍ടി ടീമിന്റെ മെഷീനായിരിക്കും നരേന്‍ എത്തിക്കുക. 40 മില്ലിമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സുള്ള റേസ് കാറിനു സ്പീഡ് ബ്രേക്കറുകളുള്ള റോഡില്‍ സഞ്ചരിക്കാന്‍ കഴിയില്ല. ഫാര്‍മുല വണ്‍ സര്‍ക്യൂട്ടുകളിലെന്നപോലെ സ്പീഡോമീറ്ററിലെ സൂചി 300ല്‍ സ്പര്‍ശിക്കണമെങ്കില്‍ 600 മുതല്‍ 800 മീറ്റര്‍ വരെ റോഡിനു നീളം വേണം. |
| < മുന്‍ പേജ് | അടുത്തത് > |
|---|

തിരുവനന്തപുരം: കാറോട്ടത്തിന്റെ ശരവേഗം കാഴ്ചവെയ്ക്കാന്‍ നരേന്‍ കാര്‍ത്തികേയന്‍ തലസ്ഥാനത്ത് എത്തി. ഈമാസം 28-നാണ് തിരുവനന്തപുരത്ത് നരേന്‍ കാര്‍ത്തികേയന്‍ കാറില്‍ പറക്കുന്നത്. 
-°C 