|
പാക്കിസ്ഥാനില്‍ ഇസ്ലാം അല്ലാത്തവര്‍ക്കെതിരെ വ്യാപക അക്രമം നടക്കുന്നതായി റിപ്പോര്‍ട്ട് |
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ മുസ്ലിം വിഭാഗത്തില്‍ പെടാത്തവര്‍ക്കെതിരെ വ്യാപകമായി അക്രമം നടക്കുന്നതായി റിപ്പോര്‍ട്ട്.
ദ എക്‌സ്പ്രസ് ട്രിബൂണ്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയിലാണ് ഇത് ഉദ്ധരിച്ചിട്ടുള്ളത്. പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍, സിന്ധ് പ്രവിശ്യകളിലെ ഹിന്ദുമതത്തില്‍ പെട്ടവര്‍ക്കെതിരെയാണ് ഇത്തരത്തില്‍ നീക്കം നടക്കുന്നതെന്ന് മാധ്യം വെളിപ്പെടുത്തുന്നു. ഈ മേഖലയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും നടക്കുന്നുണ്ട്. ന്യൂനപക്ഷവിഭാഗത്തെ സംരക്ഷിയ്‌ക്കേണ്ട സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൗനം പൂണ്ടിരിയ്ക്കുകയാണെന്നും മാധ്യമം ആരോപിയ്ക്കുന്നു. അക്രമം ദുഃസ്സഹമായതോടെ മേഖലയിലെ അറപതിലേറെ കുടുംബങ്ങള്‍ ഇന്ത്യയിലേയ്ക്ക് കുടിയേറാനുള്ള ശ്രമത്തിലാണെന്നും റിപ്പോര്‍ട്ടുണ്ട്. തീര്‍ത്ഥയാത്രയ്ക്കായി ഇന്ത്യയിലെത്തിയ ശേഷം സ്ഥിരതാമസമാക്കാനാണ് ഇവരുടെ പദ്ധതി. ഇന്ത്യയിലേയ്ക്കുള്ള തീര്‍ത്ഥയാത്രയ്ക്കായി 60 കുടുംബങ്ങളില്‍ നിന്നുള്ള 250 അംഗങ്ങള്‍ക്ക് ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ 30 ദിവസത്തേക്കുള്ള യാത്രാഅനുമതി നല്‍കിയിട്ടുണ്ട്. സംഘത്തില്‍ പെട്ട ഭൂരിഭാഗം പേരും അഴരുടെ സ്വത്ത്വകകള്‍ വിറ്റശേഷമാണ് യാത്രയ്ക്ക് ഒരുങ്ങിയിട്ടുള്ളത്. ഇവരുടെ അയല്‍ക്കാരാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. എന്നാല്‍ ഈ വാര്‍ത്ത പാക്ക് സര്‍ക്കാര്‍ നിഷേധിച്ചിട്ടുണ്ട്.
|