കുട്ടിയെ മൃഗീയമായി മര്‍ദ്ദിച്ച പിതാവിനും രണ്ടാം ഭാര്യയ്ക്കും പത്ത് വര്‍ഷം തടവ്
Imageന്യൂഡല്‍ഹി: ആദ്യ വിവാഹത്തിലുണ്ടായ കുട്ടിയെ മൃഗീയമായി മര്‍ദ്ദിയ്ക്കുകയും കൊലപ്പെടുത്താന്‍ ശ്രമിയ്ക്കുകയും ചെയ്തതിന് മുന്‍ സൈനിക ഉദ്യോഗസ്ഥനും രണ്ടാം ഭാര്യയ്ക്കും 10 വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും.
റിട്ടയേഡ് മേജര്‍ ലളിത് ബാല്‍ഹരയ്ക്കും ഭാര്യ പ്രീതി ബാല്‍ഹരയ്ക്കുമാണ് ശിക്ഷ ലഭിച്ചത്. കൊലപാതക ശ്രമത്തിന് ഇന്ത്യന്‍ ശിക്ഷാ നിയമം 307 -ാം വകുപ്പ് പ്രകാരം പത്ത് വര്‍ഷവും ജുവനൈല്‍ ജസ്റ്റീസ് ആക്ടിലെ ഇരുപത്തിമൂന്നാം സെക്ഷന്‍ പ്രകാരം ആറ് മാസവുമാണ് ശിക്ഷ.
അഡീഷണല്‍ സെഷന്‍സ് ജഡ്ജ് വീരേന്ദര്‍ ഭട്ടിന്റേതാണ് വിധി. 2000ല്‍ ആണ് ബാല്‍ഹരയുടെ ആദ്യ ഭാര്യ മരണമടഞ്ഞത്. അതിനു ശേഷം ഇയാള്‍ 13കാരനായ സ്വന്തം മകനെ ക്രൂരമായി പീഡിപ്പിച്ചുവരികയാണെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ മുത്തച്ഛനാണ് ഇരുവര്‍ക്കുമെതിരെ കോടതിയെ സമീപിച്ചത്.
 
കുട്ടിയുടെ സംരക്ഷണം തന്നെ ഏല്‍പിയ്ക്കണമെന്നും മുത്തച്ഛന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ക്രൂരമായ പീഡനം ഏറ്റുവാങ്ങേണ്ടിവന്ന കുട്ടിയുടെ മാനസിക നില പോലും തകരാറിലാകുന്ന സാഹചര്യമുണ്ടായിരുന്നതായി കോടതിയ്ക്ക് വ്യക്തമായി. കുട്ടിയെ പരിശോധനയ്ക്ക് വിധേയനാക്കിയതില്‍ നിന്നും കുട്ടി ക്രൂരമായ മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടിവന്നതായി വ്യക്തമായി. മ2002 ഏപ്രില്‍ 23 ന് കുട്ടി കീടനാശിനി കഴിച്ചതിനെ തുടര്‍ന്നുള്ള ചികിത്സ നടന്നതായി പരിശോധനയില്‍ കണ്ടെത്തി. എന്നാല്‍ ഇതിനുശേഷവും മര്‍ദ്ദനത്തെ തുടര്‍ന്ന് തലച്ചോറിന് പരിക്കേറ്റ നിലയിലും കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഡല്‍ഹി ഹൈക്കോടതി ഉത്തരവ് പ്രകാരം 2009 ലാണ് ഡല്‍ഹി പോലീസ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കുട്ടിയോട് ചോദിച്ചറിഞ്ഞതില്‍ നിന്നും പലതവണ ഭക്ഷണം പോലും തരാതെ മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചിരുന്നതായും വായില്‍ കമ്പ് കുത്തിക്കയറ്റിയതിനെ തുടര്‍ന്ന് ഒരുതവണ പല്ല് ഒടിഞ്ഞു പോയതായും മൊഴി ലഭിച്ചിരുന്നു. കുട്ടിയ്ക്ക് ചെറുപ്പം മുതല്‍ വൈകല്യമുണ്ടെന്ന തരത്തില്‍ പ്രതികള്‍ രണ്ടുപേരും വാദം നിരത്തിയെങ്കിലും ശക്തമായ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ കുട്ടിയ്ക്കുവേണ്ടി വാദിച്ചു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls