ലണ്ടന്‍: ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍. വനിതാ വിഭാഗം ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയ്ക്കുവേണ്ടി സൈന നെഹ്വാളാണ് വെങ്കല മെഡല്‍ സ്വന്തമാക്കിയത്.
സൈനയുടെ എതിരാളി ചൈനയുടെ സിന്‍ വാങ് പരിക്കേറ്റ് പിന്മാറിയതാണ് സൈനയ്ക്ക് വെങ്കലത്തിന് അര്‍ഹയാക്കിയത്. ഇത് സൈനയുടെ മെഡല്‍ നേട്ടത്തിന്റെ മാറ്റ് കുറച്ചെങ്കിലും മെഡല്‍ നേട്ടമെന്ന സൈനയുടെ സ്വപ്നം പൂവണിഞ്ഞു. കളിയുടെ ആദ്യസെറ്റിന്റെ അവസാനമാണ് സിന്‍ വാങ്ങിന് പരിക്കേറ്റത്. കളിക്കിടെ പരുക്കേറ്റാല്‍ മൂന്നു മിനിറ്റാണ് അനുവദനീയമായത്. ഈ സമയം പൂര്‍ണമായും ചൈനീസ് താരം ഉപയോഗിച്ചെങ്കിലും പരിക്ക് ഭേദമാകാത്തതിനെ തുടര്‍ന്നാണ് ലോക രണ്ടാം റാങ്കുകാരി പിന്‍മാറാന്‍ തീരുമാനിച്ചത്. ആദ്യ ഗെയിം 21-18ന് ചൈനീസ് താരം നേടിയിരുന്നു.
|