| സൈബര്‍ സുരക്ഷയ്ക്കായി വ്യാപക ബോധവത്കരണം ഉണ്ടാവണം : മുഖ്യമന്ത്രി |
തിരുവനന്തപുരം: കമ്പ്യൂട്ടറുകളുടെയും, ഇന്റര്‍നെറ്റിന്റെയും സുരക്ഷിതമായ ഉപയോഗം സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം ഉണ്ടാകേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി . കേരളപൊലീസിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ദ്വിദിന അന്തര്‍ദേശീയ സൈബര്‍ സെക്യൂരിറ്റി ആന്റ് പോലീസിങ് കോണ്‍ഫറന്‍സ് (കൊക്കൂണ്‍2012) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ദൈനംദിന ജീവിതത്തില്‍ വിവരസാങ്കേതിക വിദ്യയുടെ ഉപയോഗം അടുത്തകാലത്തായി സര്‍വസാധാരണമായിട്ടുണ്ട്. വിവരസാങ്കേതിക വിദ്യാരംഗത്തെ ലോകത്തെ പ്രമുഖ കമ്പനികള്‍ സംസ്ഥാനത്ത് മുതല്‍മുടക്കാന്‍ തയ്യാറായിട്ടുണ്ട്. കേരളത്തെ ഒരു ഐ.ടി.ഹബ് ആക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സര്‍ക്കാര്‍ സേവനങ്ങള്‍ സുതാര്യവും, പരമാവധി വേഗത്തിലും ജനങ്ങളിലേക്കെത്തിക്കാനായി ഡിജിറ്റലാക്കികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിവരസാങ്കേതികവിദ്യയുടെ ദുരുപയോഗം അടുത്തകാലത്തായി വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. നിരവധി ഗവണ്‍മെന്റ് വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെടുന്നു. ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും വിധേയരാകുന്ന വ്യക്തികളുടെ എണ്ണവും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുകയാണ്. പൊതു, സ്വകാര്യ എന്ന വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും സൈബര്‍ സുരക്ഷ പ്രദാനം ചെയ്യണമെന്നാണ് സര്‍ക്കാര്‍ നയം. എന്നാല്‍ സൈബര്‍ മേഖലയില്‍ സര്‍ക്കാരിന് മാത്രമായി പരിപൂര്‍ണ്ണ സുരക്ഷിതത്വം നല്‍കാനാവില്ല. അതിനാല്‍ പൊതുജനങ്ങള്‍ക്കിടയില്‍ സൈബര്‍സുരക്ഷിതത്വം സംബന്ധിച്ച് വ്യാപക ബോധവത്കരണം ഉണ്ടാകണം. സൈബര്‍ പോര്‍ണോഗ്രാഫി, സൈബര്‍ സ്‌റാക്കിങ്, സൈബര്‍ ചീറ്റിങ് എന്നിവയിലൂടെ സ്ത്രീകള്‍ക്കെതിരെയുള്ള സൈബര്‍ കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചുവരുന്നുണ്ട്. യുവതീയുവാക്കള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചുവരുന്ന ഫെയ്‌സ്ബുക്ക് പോലുള്ള സോഷ്യല്‍നെറ്റ് വര്‍ക്കുകളും സൈബര്‍ സ്‌റാക്കിങിനായി വ്യാപകമായി ഉപയോഗിച്ചുവരുന്നു. 2011-12 ലെ ടി.സി.എസ്. സര്‍വ്വെ പ്രകാരം ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ കൊച്ചി രാജ്യത്തെ മെട്രോ നഗരങ്ങള്‍ക്കൊപ്പം എത്തിയിട്ടുണ്ട്. െ്രെകം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം 2010 ല്‍ സൈബര്‍ സുരക്ഷാനിയമം അനുസരിച്ച് 799 കേസുകളും, സൈബര്‍ െ്രെകം ചട്ടപ്രകാരം 294 കേസുകളും രജിസ്‌റര്‍ ചെയ്തിട്ടുണ്ട്. സൈബര്‍ െ്രെകമിന് രാജ്യാതിര്‍ത്തികള്‍ ബാധകമല്ലെന്നും അതിനാല്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പ്രവര്‍ത്തനം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്റര്‍നെറ്റിന്റെ സുരക്ഷിതമായ ഉപയോഗം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്കരണത്തിനായി സംസ്ഥാന പോലീസിന്റെ ആഭിമുഖ്യത്തില്‍ സെമിനാറുകളും, പ്രചരണ പരിപാടികളും സംഘടിപ്പിക്കുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മറ്റ് കുറ്റകൃത്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിവിധ തലത്തിലും, വിവിധ സംഘടനകളും ചേര്‍ന്നുള്ള സംയോജിത പ്രതിരോധ മാര്‍ഗ്ഗങ്ങളാണ് സൈബര്‍ മേഖലയില്‍ വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള പോലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ വിവരസാങ്കേതിക വകുപ്പിന്റെ എല്ലാ സഹായവും ഉണ്ടാകുമെന്ന് ചടങ്ങില്‍ സംസാരിച്ച വ്യവസായ,ഐടി. മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശശിതരൂര്‍ എം.പി., ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന്‍പീറ്റര്‍, ഡി.ജി.പി. ജേക്കബ് പുന്നൂസ്, വിവിധ സംസ്ഥാനങ്ങളില്‍ നിന്നും, വിദേശത്തുനിന്നുള്ള ഉയര്‍ന്ന പോലീസുദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. കേരള പോലീസും, സംസ്ഥാന ഐടി. മിഷനും ഇസ്രയും സംയുക്തമായാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്. |
| < മുന്‍ പേജ് | അടുത്തത് > |
|---|

തിരുവനന്തപുരം: കമ്പ്യൂട്ടറുകളുടെയും, ഇന്റര്‍നെറ്റിന്റെയും സുരക്ഷിതമായ ഉപയോഗം സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം ഉണ്ടാകേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി . കേരളപൊലീസിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ദ്വിദിന അന്തര്‍ദേശീയ സൈബര്‍ 
-°C 