|
ലണ്ടന്‍ ഒളിമ്പിക്‌സ്; സൈന നെഹ്വാള്‍ പുറത്ത് |
ലണ്ടന്‍: ഒളിമ്പിക്‌സില്‍ ബാഡ്മിന്റന്‍ വിഭാഗത്തില്‍ ഇന്ത്യയുടെ പ്രതീക്ഷയായ സൈന നെഹ്വാള്‍ സെമിയില്‍ പുറത്തായി.
ഒന്നാം നമ്പര്‍ താരം ചൈനയുടെ വാംഗ് യിഹാനോട് പരാജയപ്പെട്ട് സൈന പുറത്താകുമ്പോള്‍ തകര്‍ന്നത് ഒരു രാജ്യത്തിന്റെ തന്നെ സ്വപ്നമായിരുന്നു. സെമി വരെ മികച്ച രീതിയില്‍ മുന്നേറിയ സൈന സെമിയില്‍ സമ്മര്‍ദ്ദത്തിന് അടിപ്പെടുന്നതാണ് കണ്ടത്. സമ്മര്‍ദ്ദത്താല്‍ ഒട്ടേറെ പിഴവുകള്‍ വരുത്തിയ സൈന പരാജയം ചോദിച്ചുവാങ്ങുകയായിരുന്നുവെന്ന് പറയാം. ആദ്യ ഗെയിം നഷ്ടപ്പെടുത്തിയ സൈന രണ്ടാം ഗെയ്മില്‍ തിരിച്ചുവരവിന്റെ നിഴലാട്ടം പ്രദര്‍ശിപ്പിച്ചെങ്കിലും വാംഗ് യിഹാന്റെ പരിചയസമ്പത്തിന് മുന്നില്‍ മറുപടിയുണ്ടായില്ല. സ്‌കോര്‍ 21-13, 21-13.
|