ടി വേണുഗോപാല്‍ വിടവാങ്ങി
Imageകോഴിക്കോട്: കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്ററുമായ ടി വേണുഗോപാല്‍(82) അന്തരിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെ നാലിന് ബേപ്പൂരിലെ വസതിയിലായിരുന്നു അന്ത്യം. മാധ്യമ ലോകത്തിന്റെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി രാത്രി മാവൂര്‍ റോഡ് ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിച്ചു.  റിട്ടയേര്‍ഡ് അധ്യാപിക സി കെ പത്മിനിയാണ് ഭാര്യ. മക്കള്‍: സി കെ രാജീവ് (പിപ്പാവോ പോര്‍ട്ട്, ഗുജറാത്ത്), രജനി മോഹന്‍. മരുമക്കള്‍: മോഹന്‍കുമാര്‍ (ചീഫ് മാനേജര്‍, ബാങ്ക് ഓഫ് ബറോഡ, ഹൈരദാബാദ്), ഗീത.
 
 പത്രപ്രവര്‍ത്തകരുടെ അവകാശ സംരക്ഷണ സമരത്തിലെ തലയെടുപ്പായിരുന്നു വേണുക്കുറുപ്പെന്ന് അറിയപ്പെട്ട വേണുഗോപാല്‍. പത്രപ്രവര്‍ത്തകരുടെ പ്രൊഫഷണല്‍ അഭ്യുന്നതിക്ക് നിസ്തുല സംഭാവന നല്‍കിയ മാധ്യമ പ്രവര്‍ത്തകനെന്ന നിലയിലാണ് വേണുഗോപാല്‍ അറിയപ്പെടുന്നത്. ട്രേഡ് യൂണിയന്‍ സംഘടന മാത്രമായിരുന്ന കെ യു ഡബ്ല്യു ജെയുടെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ന്യൂസ് ക്രാഫ്റ്റ് എന്ന പേരില്‍ രൂപം നല്‍കിയ പ്രസ്ഥാനം കേരളത്തിലെ എല്ലാ ജില്ലകളിലും പത്രാധിപര്‍, ലേഖകര്‍ എന്നിവര്‍ക്ക് പരിശീലന കളരി സംഘടിപ്പിച്ച് ശ്രദ്ധനേടി. പത്രപ്രവര്‍ത്തന രംഗം പ്രൊഫഷണലായി രൂപാന്തരപ്പെട്ടതിന്റെ അടിസ്ഥാനം ന്യൂസ് ക്രാഫ്റ്റാണ്. കേരള പ്രസ് അക്കാദമിയുടെ രൂപവത്കരണത്തിലെത്തിച്ചതും ഈ ചിന്തയാണ്.
 
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി മൂന്നുതവണ തെരഞ്ഞെടുക്കപ്പെട്ടു.  കേരളത്തിലെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരുടെയും തൊഴില്‍ ഉയര്‍ച്ചയ്ക്ക് വലിയ സംഭാവന നല്‍കിയ വ്യക്തിയായിരുന്നു അദ്ദേഹം. മാതൃഭൂമി, മാധ്യമം, എക്‌സ്പ്രസ്, ദീപിക ഉള്‍പ്പെടെ പ്രിന്റ് മീഡിയയില്‍ പരിശിലന വിഭാഗത്തിന് നേതൃത്വം നല്‍കാനും അദേഹത്തിന് കഴിഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ ഐ സി ജെയുടെ തലപ്പത്തും മാര്‍ഗദര്‍ശിയായി.  സംസ്ഥാനത്തിന്റെ രാഷ്ട്രീയ-സാംസ്‌കാരിക മാധ്യമ മേഖലകളില്‍ പ്രശസ്ത സേവനം നടത്തിയ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനെ ആദരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്വദേശാഭിമാനി-കേസരി പുരസ്‌കാരം ആദ്യമായി ലഭിച്ചത് വേണുഗോപാലിനാണ്. സാഹിത്യ അക്കാദമി അവാര്‍ഡ്, എം വി പൈലി പുരസ്‌കാരം തുടങ്ങിയ നിരവധി അവാര്‍ഡുകളും നേടിയിട്ടുണ്ട്.
 
കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളജ്, തൃശൂര്‍ കേരളവര്‍മ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തുടര്‍ന്ന് 1952 ല്‍ മാതൃഭൂമിയില്‍ ചേര്‍ന്ന അദ്ദേഹം 1988 വരെ പത്രപ്രവര്‍ത്തകനായി മാതൃഭൂമിയില്‍ തുടര്‍ന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിളളയെക്കുറിച്ച് രാജ്യദ്രോഹിയായ രാജ്യസ്‌നേഹിയെന്ന പുസ്തകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. തോമസ് ജേക്കബുമായി ചേര്‍ന്ന് എഴുതിയ നാട്ടുവിശേഷം, പ്രഭാഷകന്റെ വിമര്‍ശനസാഹിത്യം എന്നിവയും പ്രമുഖ കൃതികളാണ്. ഈശ്വരമം

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls