|
നിയന്ത്രണം വിട്ട സ്വകാര്യബസ് ഹോട്ടലിലേയ്ക്ക് പാഞ്ഞ്കയറി രണ്ട് മരണം |
കൊച്ചി: തൃപ്പൂണിത്തുറയ്ക്കടുത്ത് നിയന്ത്രണം വിട്ട സ്വകാര്യബസ് ഹോട്ടലിലേയ്ക്ക് പാഞ്ഞുകയറി രണ്ട് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.
തമിഴ്‌നാട് സ്വദേശി മാരിച്ചാമി, കരിമുകള്‍ സ്വദേശി കുഞ്ഞുമോന്‍ എന്നിവരാണ് മരിച്ചത്. ഹോട്ടലിനു മുന്‍പില്‍ ബസ് കാത്തുനിന്നവരാണ് അപകടത്തില്‍ പെട്ടത്. കരിമുകള്‍ ജംക്ഷനില്‍ നിന്നു സര്‍വീസ് തുടങ്ങുന്ന സ്വകാര്യ ബസ് വെള്ളിയാഴ്ച രാവിലെ 6.30 ഓടെയാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട ബസ് റോഡിന് വശത്തുള്ള കടകളിലേയ്ക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ ഹോട്ടലടക്കം മൂന്ന് വ്യാപാര സ്ഥാപനങ്ങള്‍ തകര്‍ന്നു. അപകടം പുലര്‍ച്ചെയായിരുന്നത് അപകടത്തിന്റെ ആഴം കുറച്ചു.
|