|
രണ്ടാം ഊഴത്തിന് തയ്യാറെന്ന് ഒബാമ |
വാഷിംഗ്ടണ്‍: അമേരിക്കയുടെ പ്രസിഡന്റായി ജനത രണ്ടാമതും തന്നെ തെരഞ്ഞെടുക്കുമെന്നതില്‍ ഉറച്ച വിശ്വാസമുണ്ടെന്ന് ബറാക്ക് ഒബാമ.
പോരാട്ടം കടുത്തതാകുമെന്നതില്‍ സംശയമില്ലെന്ന് പറഞ്ഞ ഒബാമ താന്‍ പൂര്‍ത്തിയാക്കേണ്ട കാര്യങ്ങള്‍ ഇനിയും ഉണ്ടെന്നതിനാലാണ് മത്സരിയക്കുന്നതെന്നും വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഇന്ന് നടന്നാല്‍ താന്‍ വിജയിയ്ക്കുമെന്നതാണ് തന്റെ ഉറച്ച് വിശ്വാസം. എല്ലാ ദിവസവും ഇതേ ആത്മവിശ്വാസത്തോടെ ഇത് പറയാനായാല്‍ ഭരണത്തുടര്‍ച്ച ഉറപ്പാക്കാനാകും. തെരഞ്ഞെടുപ്പിന് ഇനിയും 99 ദിനങ്ങള്‍ അവശേഷിയ്ക്കുന്നുണ്ട്. നവംബര്‍ ആറിനാണു യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ മിറ്റ് റോംമ്‌നിയാണ് ഒബാമയുടെ എതിരാളി.
|