മെരിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയവര്‍ക്ക് മാത്രം വായ്പ എന്ന നിലപാട് ശരിയല്ല: മുഖ്യമന്ത്രി
Imageതിരുവനന്തപുരം: പ്രൊഫഷണല്‍ കോഴ്‌സുകളില്‍ മെരിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ വിദ്യാഭ്യാസ വായ്പ അനുവദിക്കുകയുള്ളുവെന്ന നിലപാട് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന എം.പിമാരുടെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ബാങ്കേഴ്‌സ് അസോസിയേഷന്റെ  ഈ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചത് അങ്ങേയറ്റം പ്രതീഷേധാര്‍ഹമാണ്. തീരുമാനം മാറ്റിയെടുക്കുന്നതിന് പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് എം.പിമാരോട് അദ്ദേഹം ആവശ്യപ്പെട്ടു.
 
സര്‍ക്കാര്‍ നടത്തുന്നതോ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളതോ ആയ എന്‍ട്രന്‍സ് പരീക്ഷ എഴുതിയവര്‍ക്കെല്ലാം വായ്പ നല്‍കാമെന്ന് സംസ്ഥാന ബാങ്കേഴ്‌സ് സമിതി ഉറപ്പ് നല്‍കിയതാണെങ്കിലും സംസ്ഥാനത്തിന് പുറത്ത് നാഴ്‌സിംഗിനും മറ്റും പഠിക്കുന്ന കുട്ടികള്‍ക്ക് അപ്പോഴും വായ്പ ലഭിക്കാത്ത പ്രശ്‌നമുണ്ട്. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ പരിശോധിക്കാമെന്ന് ഉറപ്പ് തന്നതാണ്. എന്നാല്‍ അതിനുശേഷം മെരിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയവര്‍ക്കുമാത്രം വായ്പ നല്‍കാമെന്ന ശുപാര്‍ശ ഇന്ത്യന്‍ ബാങ്കേഴ്‌സ് അസോസിയോഷന്‍ നിലപാടാണ് ഉണ്ടായത. 20 കൊല്ലം മുമ്പുള്ള സ്ഥിതിയല്ല ഇന്ന് പതിനായിരക്കണക്കിന് സീറ്റുകള്‍ ലഭ്യമാകുന്നു. ഈ സാഹചര്യത്തില്‍ വായ്പയുടെ കാര്യത്തിലുള്ള തീരുമാനം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
 
ഇഷ്ടം പോലെ നിരക്ക് കൂട്ടുകയും ഫ്‌ളൈറ്റുകളുടെ എണ്ണം കുറയ്ക്കുകയും ചെയ്യുന്ന എയര്‍ ഇന്ത്യയുടെ സമീപനം ഒരു തരത്തിലും അംഗീകരിക്കാനാവില്ല. എയര്‍ ഇന്ത്യാ എകസ്പ്രസിന്റെ ആസ്ഥാനം എറണാകുളത്ത് നിന്ന് ഇപ്പോള്‍ മാറ്റാനും പോകുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നിവേദനം നല്‍കിക്കഴിഞ്ഞു. ഇനിയും എം.പിമാര്‍ കൂട്ടമായി ഇക്കാര്യത്തില്‍ കേരളത്തിനും വേണ്ടി ഇടപെടണം. എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം കേരളത്തിന്റെ മാത്രം പ്രശ്‌നമായി കാണാനുള്ള ശ്രമം ശരിയല്ല. എന്‍ഡോസള്‍ഫാന്‍ ദുരിന്തത്തിനിരയായവരുടെ പുനരധിവാസ പ്രശ്‌നലടകകം കേന്ദ്രത്തില്‍ നിന്ന് സഹായവും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഇതിന് കേന്ദ്രത്തില്‍ നിന്ന് സഹായവും ശ്രദ്ധയും ആവശ്യമാണ്. സോമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയിലകപ്പെട്ട ഇന്ത്യാക്കാരെ മോചിപ്പിക്കുന്നതിന് മുംബൈ ജയിലില്‍ കഴിയുന്ന അവരുടെ ആളുകളെ വിട്ടുകൊടുത്തിട്ടായാലും നടപടിയെടുത്തേ തീരു. കടല്‍ക്കൊള്ളക്കാരുടെ പിടിയിലകപ്പെട്ട പല മലയാളികളുടെയും കസ്റ്റഡി കാലാവധി രണ്ടു വര്‍ഷമാകാന്‍ പോകുന്നു.
 
മനുഷ്യത്വപരമായ പ്രശ്‌നമെന്ന നിലയില്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധപൂര്‍വ്വം നടപടിയെടുക്കണം. വിദേശ കപ്പലുകള്‍ക്ക് ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള നിലവിലെ കബോട്ടാഷ് നിയമത്തിന് ഇളവ് വരുത്താന്‍ നടപടിയെടുക്കണം. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് ഒരു പ്രധാന തുറമുഖ വികസന പദ്ധതി അനുവദിച്ചിട്ടുണ്ട്. ഇതിലേക്ക് അഴീക്കല്‍ തുറമുഖത്തെയാണ് കേരളം തെരഞ്ഞെടുത്തിരിക്കുന്നത്. കേന്ദ്രത്തിന്റെ അനുമതി കിട്ടിയ സാഹചര്യത്തില്‍ തുടര്‍നടപടികള്‍ വേഗത്തിലാക്കണം. കേരളത്തിന് നിലവില്‍ അനുവദിക്കുകയോ വേണം. ഇതിലും എം.പിമാരുടെ സഹകരണം ഉണ്ടായിയിരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
 
യോഗത്തില്‍ മന്ത്രിമാരായ കെ.എം മാണി, പി.കെ കുഞ്ഞാലിക്കുട്ടി, തിരുവഞ്ചൂര്‍ രാധാകൃഷണന്‍, അടൂര്‍ പ്രകാശ്, വി.എസ് ശിവകുമാര്‍, പികെ. അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി, ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി വേണുഗോപാലും യോഗത്തില്‍ പങ്കെടുത്തു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls