| ആശ്വാസം പകര്‍ന്ന് സൈനയും ബോക്‌സര്‍മാരും |
ലണ്ടന്‍: സൈനാ നേവാളിന്റെ വിജയം, സ്വാന്‍ സിംഗിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം, ജയ് ഭഗവാന്റെയും വിജേന്ദര്‍ സിംഗിന്റെയും മുന്നേറ്റം. ഒളിമ്പിക്‌സ് മൂന്നാം ദിനം ഇന്ത്യയ്ക്ക് ആശ്വസിക്കാന്‍ വക കിട്ടി. വനിതാ വിഭാഗം ബാഡ്മിന്റണ്‍ ഗ്രൂപ്പ് റൗണ്ടില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സബ്രീന ജാക്വെറ്റിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്ത് സൈന എതിരാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി. വെറും 22 മിനിറ്റിനുള്ളില്‍ അവസാനിച്ച മല്‍സരത്തില്‍ 21-9, 21-4 നായിരുന്നു ഹൈദരാബാദ് സുന്ദരിയുടെ വിജയം. ഗ്രൂപ്പിലെ രണ്ടാം മല്‍സരത്തില്‍ സൈന ഇന്ന് ബെല്‍ജിയത്തിന്റെ ലിയാന്‍ ടാനിനെ നേരിടും. മെഡല്‍ പ്രതീക്ഷ സജീവമാക്കി ജയ് ഭഗവാനും വിജേന്ദര്‍ സിംഗും പ്രീ ക്വാര്‍ട്ടറിലെത്തി. 60 കിലോ ലൈറ്റ്‌വെയ്റ്റ് ആദ്യ റൗണ്ടില്‍ സീഷെല്‍സിന്റെ ആന്‍ഡ്രിഗ് അലിസോപ്പിനെ 8-18 ന് ജയ് ഭഗവാന്‍ ഇടിച്ചിട്ടു. ബീജിങ് വെങ്കല മെഡല്‍ ജേതാവ് വിജേന്ദര്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ കസാക്കിസ്ഥാന്റെ ഡാനാബെക്ക് സുസനോവിനെ മറികടന്നു. തുഴച്ചിലാണ് ഇന്ത്യയ്ക്ക് ആശ്വാസം നല്‍കിയ മറ്റൊരു ഇനം. സിംഗിള്‍ സ്‌കള്‍സ് വിഭാഗത്തില്‍ സ്വാന്‍ സിംഗ് അവസാന എട്ടില്‍ ഇടം നേടി. ഹീറ്റ്‌സില്‍ നാലാം സ്ഥാനത്തായ സ്വാന്‍ പക്ഷെ അഞ്ചു പേര്‍ പങ്കെടുത്ത റെപ്പെചാഷെ വിഭാഗത്തില്‍ മുന്നിലെത്തിയാണ് മെഡല്‍ പ്രതീക്ഷ നിലനിര്‍ത്തിയത്. അതിനിടെ ബാഡ്മിന്റണ്‍ മിക്‌സഡ് ഡബിള്‍സില്‍ മലയാളി താരം വി ദിജു- ജ്വാല ഗുത്ത സഖ്യം തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ പുറത്തായത് തിരിച്ചടിയായി. വനിതാ വിഭാഗം അമ്പെയ്ത്ത് ടീം ഇനത്തില്‍ ലോക ഒന്നാം നമ്പര്‍ ദീപിക കുമാരി ഉള്‍പ്പെട്ട ഇന്ത്യന്‍ ടീം പ്രീ ക്വാര്‍ട്ടറില്‍ തലതാഴ്ത്തി. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഹീന സിന്ധുവും അന്നു രാജും ഫൈനല്‍ റൗണ്ട് കാണാതെ മടങ്ങിയതും ക്ഷീണമായി. അതേ സമയം ലണ്ടനിലും ചൈന മുന്നേറ്റം തുടരുന്നു. ആറ് സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലവുമടക്കം ഒമ്പതു മെഡലുകളായി ചൈനയുടെ സമ്പാദ്യം. രണ്ടാം സ്ഥാനത്ത് രണ്ട് സ്വര്‍ണത്തോടെ അമേരിക്കയാണ്. |
| < മുന്‍ പേജ് | അടുത്തത് > |
|---|

ലണ്ടന്‍: സൈനാ നേവാളിന്റെ വിജയം, സ്വാന്‍ സിംഗിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം, ജയ് ഭഗവാന്റെയും വിജേന്ദര്‍ സിംഗിന്റെയും മുന്നേറ്റം. ഒളിമ്പിക്‌സ് മൂന്നാം ദിനം ഇന്ത്യയ്ക്ക് ആശ്വസിക്കാന്‍ വക കിട്ടി. 
-°C 