ഒളിമ്പിക്‌സ് മിഴി തുറന്നു
Imageലണ്ടന്‍: ഒളിമ്പിക്‌സ് വിസ്മയചെപ്പ് തുറന്നു. ലോകത്തിന് മുന്നില്‍ അത്ഭുതങ്ങളുടെ വര്‍ണ കാഴ്ചയ്‌ക്കൊരുക്കി ഉദ്ഘാടന ചടങ്ങ് ലണ്ടന്‍ ഗംഭീരമാക്കി.  ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ ആരംഭിച്ച ഉദ്ഘാടന ചടങ്ങ് ലോകത്തെ വിസ്മയം കൊള്ളിച്ചു.
ഹോളിവുഡ് ഇതിഹാസ സിനിമ 'സ്ലംഡോഗ് മില്ല്യണയര്‍' സൃഷ്ടിച്ച ഡാനി ബോയലാണ് ഉദ്ഘാടന വിസ്മയത്തിന് ചുക്കാന്‍ പിടിച്ചത്. ലോകമെങ്ങും നാല് ബില്യണ്‍ ജനങ്ങള്‍ ടെലിവിഷനിലൂടെ ചടങ്ങ് വീക്ഷിച്ചു. പതിനായിരത്തോളം കലാകാരന്‍മാര്‍ ഉദ്ഘാടന ചടങ്ങിന് കൊഴുപ്പേകി. 486 ദശലക്ഷം പൗണ്ട് വിനിയോഗിച്ചാണ് ബ്രട്ടീഷ് സര്‍ക്കാര്‍ ഒളിമ്പിക്‌സ് മുഖ്യ സ്റ്റേഡിയം നവീകരിച്ചത്. അല്‍ ഖ്വയ്ദ് പോലുള്ള ഭീകര സംഘടനകളുടെ ഭീഷണി നിലനിന്നതിനാല്‍ അവസാന നിമിഷം വരെ ഉദ്ഘാടന വിശേഷങ്ങള്‍ ലോകത്തിന് മുന്നില്‍ രഹസ്യമായിരുന്നു.
 
204 രാജ്യങ്ങള്‍ക്കൊപ്പം ഒളിമ്പിക് അസോസിയേഷന്‍ കമ്മിറ്റിയും മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്നു. ഒളിമ്പിക്‌സ് ജന്മനാട് ഗ്രീസ്  മുന്നില്‍ നടന്നു. അവസാനമായിരുന്നു ആതിഥേയരായ ബ്രിട്ടന്‍. ഗുസ്തി താരം സുശീല്‍ കുമാറിന്റെ പിന്നിലായിരുന്നു ഇന്ത്യന്‍ സംഘം. ബീജിങ് ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവാണ് സുശീല്‍. അതിനിടെ ഒളിമ്പിക്‌സ് ആദ്യ ദിനം ഇന്ത്യയുടെ പ്രകടനം ദയനീയമായി. ഇന്നലെ നടന്ന അമ്പെയ്ത്ത് പുരുഷ, വനിതാ വിഭാഗം റാങ്കിങ് റൗണ്ടില്‍ ഇന്ത്യ അവസാന സ്ഥാനത്തായി. ഇതോടെ ഇന്ന് നടക്കുന്ന പ്രീ ക്വാര്‍ട്ടറില്‍ കടുത്ത എതിരാളികള്‍ ഇന്ത്യയുടെ പ്രതിയോഗിയായി. പുരുഷ വിഭാഗത്തില്‍ ജപ്പാനുമായാണ് ഇന്ത്യയുടെ പ്രീ ക്വാര്‍ട്ടര്‍ മല്‍സരം. ലോക ഒന്നാം നമ്പര്‍ ദീപിക കുമാരി അണിനിരന്ന വനിതാ ടീമും നിരാശപ്പെടുത്തി. വ്യക്തിഗത ഇനത്തിലും ദീപികയ്ക്ക് പ്രതീക്ഷയ്‌ക്കൊത്തുയരാനായില്ല. എട്ടാം സ്ഥാനത്താണ് ഇവര്‍ ഫിനിഷ് ചെയ്തത്.
 
എന്നാല്‍ പുരുഷ, വനിതാ വിഭാഗങ്ങളില്‍ ആദ്യ സ്ഥാനത്തെത്തിയ ദക്ഷിണ കൊറിയയുടെ പ്രകടനം ശ്രദ്ധേയമായി. പുരുഷ വിഭാഗത്തില്‍ പുതിയ ലോക റെക്കോഡ് സ്ഥാപിച്ചാണ് കൊറിയ ആധിപത്യം പുലര്‍ത്തിയത്. ഒപ്പം 90 ശതമാനം അന്ധതയുള്ള കൊറിയയുടെ ഡോങ് ഹ്യുന്‍ ഇം വ്യക്തിഗത റെക്കോഡും കൈക്കലാക്കി. ഏദന്‍സ്, ബീജിങ് ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവാണ് ഡോങ്. ആദ്യ റൗണ്ടിലെ പ്രകടനം ഡോങിന്റെ സുവര്‍ണ സാധ്യത സജീവമാക്കി.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls