| ബീജിങ് ചരിത്രമായി; ലണ്ടനില്‍ പുതുമയെന്ന് അഭിനവ് ബിന്ദ്ര |
ലണ്ടന്‍: ലണ്ടനില്‍ ഒളിമ്പിക്‌സിന് തിരിതെളിയുമ്പോള്‍ തികച്ചും പുതുമയോടെയാണ് താന്‍ വന്നിരിക്കുന്നതെന്ന് ബീജിങ് സ്വര്‍ണ്ണതാരം അഭിനവ് ബിന്ദ്ര. ബീജിങ്ങ് സ്വര്‍ണ്ണം ഓര്‍മ്മയായിയെന്നും അതിന്റെ സമ്മര്‍ധമൊന്നും തന്നിലില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞത് നോക്കിയിരുന്നിട്ട് കാര്യമില്ല, ബെയ്ജിങ്ങിലെ പ്രകടനവുമായി ലണ്ടനെ കൂട്ടിക്കലര്‍ത്താന്‍ ആഗ്രഹിക്കുന്നില്ല. നാലുവര്‍ഷം മുമ്പ് രണ്ടുമണിക്കൂറിലെ ഷൂട്ടിങ്ങിന് ഞാന്‍ സ്വര്‍ണ്ണം നേടുകയുണ്ടായി, അതു കഴിഞ്ഞതും ഭംഗിയായി പൂര്‍ത്തികരിച്ചതുമായ അദ്ധ്യായമായി കാണുന്നുവെന്നും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാലുവര്‍ഷം മുമ്പിലെ നേട്ടത്തിന്റെ സമ്മര്‍ദ്ധങ്ങളൊന്നും എന്നിലില്ല, കഴിഞ്ഞത് കഴിഞ്ഞു, സ്വര്‍ണ്ണവും കിട്ടി, ആ നിമിഷത്തിന് ലണ്ടന് ഒന്നും തരാനുണ്ടായില്ല. ഒന്നും നഷ്ടപ്പെടുവാനും ഉണ്ടായിരുന്നില്ല. പിന്നെ എന്തിനിവിടെ സമ്മര്‍ധത്തിലാകണം?- ബിന്ദ്ര ചോദിക്കുന്നു.തീര്‍ത്തും താങ്കള്‍ സമ്മര്‍ധത്തിലല്ലായെന്ന് വിശ്വസിക്കാമോയെന്ന ചോദ്യത്തിന് എന്തിനു സംശയിക്കണം, ബെയ്ജിങ്ങിനിവിടെ പ്രാധാന്യമില്ല, തികച്ചും പുതുമയോടെയാണ് തന്റെ വരവെന്നും ബിന്ദ്ര കൂട്ടിച്ചേര്‍ത്തു. എന്റെ നാലാമത്തെ ഒളിമ്പിക്‌സാണിത്, എന്റെ മുടിയിലേക്ക് നോക്കൂ, പ്രായമാവുകയാണ്, സിഡ്‌നിയില്‍ അതിശയത്തോടെയാണ് പങ്കെടുത്തത്. ഏഥന്‍സില്‍ മെഡലിനടുത്തുവരെയെത്തിയെങ്കിലും പാഴായി. ബെയ്ജിങ്ങില്‍ പിഴവില്ലാതെ പൂര്‍ത്തീകരിക്കാനായിയെന്നും ഒളിമ്പിക്‌സിലെ തന്റെ നാള്‍വഴികളെ കുറിച്ചുള്ളചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. ബിന്ദ്ര ഒട്ടും മാധ്യമസൗഹൃദം ഇല്ലാത്തയാളാണെന്ന ആക്ഷേപം പൊതുവെയുണ്ടെന്നു പറഞ്ഞതിനു മറുപടിയായി, ഞാനിപ്പോള്‍ നിങ്ങളുടെ മുമ്പിലിരുന്നു സംസാരിക്കുന്നത് സൗഹൃദമില്ലാത്തതിനാലാണോയെന്ന് അദ്ദേഹം ചോദിച്ചു. അതെ, ഞാന്‍ നിശ്ശബ്ദനാണ്. ലക്ഷ്യമുണ്ട്, ഇവിടെ വന്നതെന്തിനെന്നും അറിയാം. ഒളിമ്പിക്‌സിന് രാജ്യത്തുനിന്നും തന്നെ തിരഞ്ഞെടുതിനുതകും വിധം ഇവിടെ പ്രകടനമുണ്ടാകും. എന്നില്‍ നിന്നെന്തു പ്രതീക്ഷിക്കുന്നുവോ ആ പ്രതീക്ഷകള്‍ ഞാന്‍ നിറവേറ്റും. തന്റെ നേട്ടങ്ങളില്‍ താന്‍ സംതൃപ്തനാണെന്നും എന്നും നല്ല പ്രകടനം നടത്താന്‍ പരിശ്രമിക്കുമെന്നും ബിന്ദ്ര കൂട്ടിച്ചേര്‍ത്തു. എല്ലാവരും തങ്ങളുടെ ഏറ്റവും നല്ലതുതന്നെ ചെയ്യാന്‍ ഇവിടെ പ്രചോദനമുണ്ട്. ഞാനൊരു ലോക ചാമ്പ്യനായിരുന്നു, ഒളിമ്പിക് ചാമ്പ്യനുമായിരുന്നു അതുകൊണ്ടുതന്നെ തന്റെ ഏറ്റവും നല്ല മല്‍സരം തന്നെ ഇവിടെ കാണാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നാലാമത്തെ ഒളിമ്പിക്‌സ് കളിക്കുകയെന്നത് മഹത്തായ വികാരമുണര്‍ത്തുന്നുണ്ടെന്നും ശരിയായി ഒരുങ്ങിയാണെത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി എന്നോടുതന്നെ സത്യസന്ധനായിരിക്കാന്‍ പരിശ്രമിക്കുന്നുണ്ട്, എപ്പോഴും മല്‍സരത്തിനു മുമ്പ് ശരിയായി ഒരുങ്ങാറുണ്ട്. കഴിഞ്ഞതിനെക്കുറിച്ച് അധികം ആലോചിക്കാറില്ല, വരാനിരിക്കുന്നതിന് അത് ഒരിക്കലും ഉപകരിക്കില്ല. ബിന്ദ്ര പറയുന്നു. ഒളിമ്പിക്‌സ് കഠിനമാണ്, പക്ഷെ അതാണ് ഒളിമ്പിക്‌സിന്റെ വഴി, ശുഭാപ്തി വിശ്വാസത്തോടെയെല്ലാം നോക്കി കാണന്നു ഞാന്‍. മല്‍സരത്തിനു ചെയ്‌തെന്തെന്നു പുനര്‍വിചിന്തനം നടത്തുമോയെന്ന ചോദ്യത്തിന് , അന്നു രാത്രി ഞാന്‍ നന്നായി ഉറങ്ങും എന്നായിരുന്നു ബിന്ദ്രയുടെ ഉത്തരം. |
| < മുന്‍ പേജ് | അടുത്തത് > |
|---|

ലണ്ടന്: ലണ്ടനില്‍ ഒളിമ്പിക്‌സിന് തിരിതെളിയുമ്പോള്‍ തികച്ചും പുതുമയോടെയാണ് താന്‍ വന്നിരിക്കുന്നതെന്ന് ബീജിങ് സ്വര്‍ണ്ണതാരം അഭിനവ് ബിന്ദ്ര. ബീജിങ്ങ് സ്വര്‍ണ്ണം ഓര്‍മ്മയായിയെന്നും അതിന്റെ സമ്മര്‍ധമൊന്നും തന്നിലില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞത് നോക്കിയിരുന്നിട്ട് കാര്യമില്ല, 
-°C 