| പ്രണബ് മുഖര്‍ജി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു |
ബി.എസ്.ഷിജുന്യൂഡല്ഹി: പ്രണബ് മുഖര്‍ജി രാജ്യത്തിന്റെ 13-മത് രാഷ്ട്രപതിയായി ചുമതലേയറ്റു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയായാണ് പുതിയ പ്രസിഡന്റിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. സത്യപ്രതിജ്ഞാ ചടങ്ങിന് പുറപ്പെടും മുമ്പ് രാവിലെ രാജ്ഘട്ടിലെ മാഹാത്മഗാന്ധിയുടെ സമാധിയിലെത്തി പ്രണബ് പുഷ്പ്പാര്‍ച്ചന നടത്തി. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ സമാധിസ്ഥലങ്ങളും സന്ദര്‍ശിച്ചു. ഇതിനു ശേഷം തല്‍ക്കത്തോറ റോഡിലെ വസതിയിലെത്തിയ പ്രണബിനെ രാഷ്ട്രപതി ഭവനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രാഷ്ട്രപതി ഭവനിലേക്ക് ആനയിച്ചു. അവിടെനിന്നും അശ്വാരൂഢ സേനയുടെ അകമ്പടിയോടെ പ്രതിഭാപാട്ടീലും നിയുക്ത പ്രസിഡന്റും ഔദ്യോഗിക വാഹനത്തില്‍ പാര്‍ലമെന്റിലേക്ക്. പാര്‍ലമെന്റ് കവാടത്തില്‍ ലോക്‌സഭാ സ്പീക്കര്‍ മീരാകുമാര്‍, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, ചീഫ് ജസ്റ്റിസ് എസ്.എച്ച്.കപാഡിയ എന്നിവര്‍ രാഷ്ട്രപതിയേയും നിയുക്ത രാഷ്ട്രപതിയേയും സ്വീകരിച്ചു. തുടര്‍ന്ന് ആഭ്യന്തര സെക്രട്ടറി, പ്രണബ് മുഖര്‍ജിയെ രാജ്യത്തിന്റെ 13-മത് രാഷ്ട്രപതിയായി തെരഞ്ഞെടുത്തതായുള്ള ഇലക്ഷന്‍ കമ്മീഷന്റെ വിജ്ഞാപനം വായിച്ചു. ഇതിനുശേഷമായിരുന്നു സത്യപ്രതിജ്ഞ. രാജ്യത്തിന്റെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്ന് ദൈവനാമത്തിലാണ് പ്രണബ് സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രതിഭാപാട്ടീലും പ്രണബ് മുഖര്‍ജിയും പരസ്പരം കസേരകള്‍ മാറി. സത്യപ്രതിജ്ഞാ രജിസ്റ്ററില്‍ പ്രണബ് മുഖര്‍ജി ഒപ്പുവച്ചതോടെ 21 ആചാരവെടികള്‍ മുഴങ്ങി. തുടര്‍ന്നായിരുന്നു പ്രണബ് മുഖര്‍ജിയുടെ പ്രസംഗം. ഇതിനുശേഷം സത്യപ്രതിജ്ഞക്കുശേഷം രാഷ്ട്രപതിയും സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതിയും ഒരുമിച്ച് രാഷ്ട്രപതി ഭവനിലേക്ക്. തുടര്‍ന്ന് കുതിരവണ്ടിയില്‍ രാഷ്ട്രപതി ഭവന്‍ അങ്കണത്തിലെത്തിയ പ്രണബിനെ പ്രതിരോധ മന്ത്രി എ.കെ ആന്റണിയും മൂന്ന് സേനാമേധാവികളും സ്വീകരിച്ചു. കര വ്യോമ, നാവിക സേനകളുടെ അഭിവാദ്യം രാഷ്ട്രപതി സ്വീകരിച്ചു. തുടര്‍ന്ന്് മൂന്ന് സേനകളും ചേര്‍ന്നുള്ള ട്രൈ സര്‍വ്വീസസ്് ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു. പിന്നിട് മടങ്ങിയ രാഷ്ടപതി സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി പ്രതിഭാപാട്ടീലിനൊപ്പം വീണ്ടും അങ്കണത്തിലെത്തി. പ്രതിഭാ പാട്ടീല്‍ മൂന്ന് സേനാവിഭാഗങ്ങളുടെയും അഭിവാദ്യം സ്വീകരിക്കുകയും ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കുകയും ചെയ്തു. ഇതിനുശേഷം രാഷ്ട്രപതി പ്രണബ് സ്ഥാനമൊഴിഞ്ഞ പ്രതിഭാ പാട്ടീലിനെ അവരുടെ തുഗഌ്് റോഡിലെ പുതിയ താമസസ്ഥലത്തേക്ക് അനുഗമിച്ചു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ്, യു.പി.എ അധ്യക്ഷ സോണിയാഗാന്ധി, എ.കെ.ആന്റണി, വയലാര്‍ രവി, പ്രൊഫ. കെ.വി.തോമസ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി.വേണുഗോപാല്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാര്‍, ശരത് പാവറും, മമതാ ബാനര്‍ജുയും അടക്കമുള്ള യു.പി.എ ഘടകക്ഷി നേതാക്കള്‍, മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ.അദ്വാനി, സുഷമാ സ്വരാജ്, നിതിന്‍ ഗഡ്ഗരി, മുഖ്യന്ത്രിമാര്‍, കെ.ശങ്കരനാരയാണന്‍ അടക്കമുള്ള കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. |
| < മുന്‍ പേജ് | അടുത്തത് > |
|---|

ബി.എസ്.ഷിജു
-°C 