അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്ക്ക് മെഡല്‍ സാധ്യതയില്ലെന്ന് അഞ്ജു
Imageബാംഗ്ലൂര്‍: ലണ്ടന്‍ ഒളിമ്പിക്‌സില്‍ ട്രാക്ക് ആന്റ് ഫീല്‍ഡ് ഇനങ്ങളില്‍ ഇന്ത്യക്ക് മെഡല്‍ സാധ്യതയില്ലെന്ന് മലയാളി ലോങ്ജമ്പര്‍ അഞ്ജു ബോബി ജോര്‍ജ്.
എന്നാല്‍ ഡിസ്‌കസ് താരങ്ങളായ വികാസ് ഗൗഡയും കൃഷ്ണ പൂനിയയും ജേതാക്കളാകാന്‍ കെല്‍പ്പുള്ളവരാണെന്ന്  അഞ്ജു അഭിപ്രായപ്പെട്ടു.അത്‌ലറ്റ്‌സുകളെ നിരുത്സാഹപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല. പക്ഷെ ഒളിമ്പിക്‌സില്‍ മെഡല്‍ നേടാവുന്ന വിധത്തിലുള്ള പ്രകടനം ഈ സീസണില്‍ ഒരാളും നടത്തിയിട്ടില്ലെന്നത് വസ്തുതയാണ്. അതിനാല്‍ ലണ്ടന്‍ ഒളിമ്പിക്‌സില്‍ മെഡല്‍ സാധ്യത അസ്ഥാനത്താണ്.  2003  പാരീസ് ലോകചാമ്പ്യന്‍ഷിപ്പ് വെങ്കല ജേതാവായ അഞ്ജു പറയുന്നു.
വികാസ് ഗൗഡക്കും കൃഷ്ണ പൂനിയക്കും ഫൈനല്‍ റൗണ്ടില്‍ പ്രവേശിക്കാന്‍ കഴിയും. പക്ഷെ മെഡല്‍ നേടണമെങ്കില്‍ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കണം.
 
പൂനിയ 65 മീറ്ററിന് മുകളില്‍ എറിഞ്ഞാല്‍ മെഡല്‍ നേടാം. അത് പോലെ 70  മീറ്ററില്‍ കൂടുതല്‍ കണ്ടെത്തിയാല്‍ വികാസിനും മെഡല്‍ പ്രതീക്ഷയുണ്ട്. അഞ്ജു കൂട്ടിച്ചേര്‍ത്തു.  
രാജ്യത്തിന്റെ മെഡല്‍ പ്രതീക്ഷയില്‍ മുമ്പന്തിയിലാണ് വികാസും പൂനിയയും. ഒളിമ്പിക്‌സ് യോഗ്യതാ റൗണ്ടില്‍  ഇവര്‍ ദേശീയ റെക്കോഡുകള്‍ കുറിച്ചിരുന്നു.  66.28 മീറ്ററായിരുന്നു വികാസിന്റേതെങ്കില്‍ 64.76 മീറ്ററോടെയായിരുന്നു പൂനിയയുടെ ദേശീയ റെക്കോഡ്.
മലയാളി ട്രിപ്പിള്‍ ജമ്പര്‍ മയൂഖ ജോണിക്ക് ഫൈനല്‍ റൗണ്ടിലെത്താനായേക്കില്ല.  14.20 മീറ്റര്‍ ചാടിയാലും ആദ്യ 16 ല്‍ ഇടം ലഭിച്ചേക്കില്ല.  മാത്രമല്ല 14.11 മീറ്ററാണ് മയൂഖയുടെ ഏറ്റവും മികച്ച പ്രകടനം.  മയൂഖയുടെ വേഗതയും സാങ്കേതികതയും ശരിയല്ലെന്നും   ശൈലി നേരത്തെ മാറ്റേണ്ടതായിരുന്നുവെന്നും അഞ്ജു കുറ്റപ്പെടുത്തി.
 
ലോക ചാമ്പ്യന്‍ഷില്‍ മൂന്ന് തവണ അഞ്ജു ഫൈനലിലെത്തിയിട്ടുണ്ട്.  2003 ല്‍ മൂന്നാം സ്ഥാനവും  2005 ല്‍ അഞ്ചാം സ്ഥാനവും 2007 ല്‍ ഒമ്പതാം സ്ഥാനത്തുമെത്തി.
2005ല്‍ മൊണോക്കോയില്‍ നടന്ന ലോക അത്‌ലറ്റിക്‌സില്‍ വെള്ളിയും 2003ല്‍ അഞ്ചാം സ്ഥാനവും 2004ല്‍ നാലാം സ്ഥാനവും നേടിയിട്ടുണ്ട്.  ഉന്നതങ്ങള്‍ കീഴടക്കുന്നതില്‍ സര്‍ക്കാര്‍ സഹായം തനിക്കുണ്ടായിരുന്നുവെന്നും ഈ 35 കാരി പറയുന്നു. സഹായം ലഭിക്കും, പക്ഷേ കാത്തിരിക്കണെം.  പാരീസിലെ വെങ്കല നേട്ടത്തിന് ശേഷം അമേരിക്കയില്‍ ആറുമാസത്തെ പരിശീലനം നേടണമെന്ന് ആഗ്രഹമുണ്ടായിരുന്നു.  എന്നാല്‍ ഇതിനായി സര്‍ക്കാരിന്റെ സഹായത്തിനായി രണ്ട് മാസം ഡല്‍ഹി ചുറ്റേണ്ടിവന്നു.  
 
ഈ അനുഭവത്തിന് ശേഷം വിദേശ പരിശീലനം എന്ന സ്വപ്നം അവസാനിപ്പിച്ചു.  2004ലെ ഏദന്‍സ് ഒളിമ്പിക്‌സില്‍ മെഡല്‍  സ്വപ്നം സാക്ഷാത്കരിക്കാന്‍ കഴിയാത്തതില്‍ അതിയായ ദു: ഖമുണ്ടെന്നും ആരോഗ്യ പ്രശ്‌നങ്ങളാല്‍ നല്ല പ്രകടനത്തിന് സാധിച്ചില്ലെന്നും അഞജു വ്യസനപ്പെട്ടു.  പാരീസിലെ വെങ്കല മെഡല്‍ നേട്ടത്തോടെ ഏദന്‍സില്‍ നല്ല പ്രതീക്ഷയുണ്ടായിരുന്നു.  എന്നാല്‍ മത്സരത്തിനോടടുത്ത് പിടിപെട്ട പനി പ്രതീക്ഷ തല്ലിക്കെടുത്തി.  ആറാം സ്ഥാനം കൊണ്ട്  തൃപ്തിപ്പെടേണ്ടി വന്നു.  അഞ്ജു പരിഭവപ്പെട്ടു.  ലണ്ടന്‍ ഒളിമ്പിക്‌സിന് അഞജു തയ്യാറെടുത്തിരുന്നെങ്കിലും യോഗ്യതാ മത്സരത്തിനിടെ ട്രാക്കില്‍ വീണ് കഴുത്തിന് പരുക്കേല്‍ക്കുകയായിരുന്നു.  പരുക്കേറ്റതോടെ ലണ്ടന്‍ സ്വപ്നം അവസാനിച്ചെങ്കിലും  ശക്തമായ തിരിച്ചു വരവിനൊരുങ്ങുകയാണ് രണ്ട്  വയസുകാരന്റെ അമ്മയായ ഈ അന്താരാഷ്ട്ര താരം.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls