അവിഹിതബന്ധം ആരോപിച്ച് യുവതിയെ നഗ്നയാക്കി മര്‍ദ്ദിച്ചു
Imageഉദയ്പൂര്‍(രാജസ്ഥാന്‍): അവിഹിതബന്ധത്തിന്റെ പേരില്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ യുവതിയ്ക്ക് മര്‍ദ്ദനം.
ഉദയ്പൂരിനടുത്തുള്ള കോലാര്‍ ഗ്രാമത്തിലാണ് ജനക്കൂട്ടം ഗ്രാമപഞ്ചായത്തിന്റെ പേരില്‍ വിധി നടപ്പിലാക്കിയത്. പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ യിവതിയുടെ വീട്ടില്‍ എത്തിയ ഒരു സംഘം ആളുകള്‍ യുവതിയെ വീട്ടില്‍ നിന്നും ബലപ്രയോഗത്തിലൂടെ പുറത്തിറക്കുകയും വഴിയിലൂടെ വലിച്ചിഴച്ച് പൊതുസ്ഥത്ത് കൊണ്ടുവരികയുമായിരുന്നു.
 
വലിച്ചിഴയ്ക്കുന്നതിനിടയിലും ഇവരെ മര്‍ദ്ദിയ്ക്കുന്നുണ്ടായിരുന്നു. പിന്നീട് ഇവരെ വിവസ്ത്രയാക്കിയ ശേഷം തെരുവിലൂടെ നടത്തിയ്ക്കുകയും ഒരു മരത്തില്‍ കെട്ടിയിട്ട് തല മുണ്ഡലം ചെയ്യുകയും ചെയ്തു. വിവാഹിതയായി യുവതി അയല്‍വാസിയായ 25കാരനൊപ്പം ഒളിച്ചോടിയതിന്റെ പേരിലാണ് ഈ കാട്ടുനീതി നടപ്പിലാക്കിയത്. സംഭവം അറിഞ്ഞ് പൊലീസ് എത്തിയെങ്കിലും നാട്ടുകാര്‍ പൊലീസിനെ കല്ലെറിഞ്ഞ ഓടിച്ചു. ഏറെ നേരം പണിപ്പെട്ടാണ് യുവതിയെ രക്ഷപ്പെടുത്തിയതെന്നും അവര്‍ ഇപ്പോള്‍ സുരക്ഷിതയാണെന്നും പൊലീസ് പറഞ്ഞു. അക്രമത്തിന് നേതൃത്വം നല്‍കിയ ജാതിപഞ്ചായത്തിലെ അംഗങ്ങള്‍ക്കെതിരെയും അക്രമം നടത്തിയവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.



 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls