മുംബൈ: ശ്രീലങ്കയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചു. 30 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
അര്‍ബുദ ബാധയെ തുടര്‍ന്ന് ടീമില്‍ നിന്നും വിട്ടുനിന്ന യുവരാജ് സിംഗിനെ സാദ്ധ്യത ടീമില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. മലയാളി താരം ശ്രീശാന്തിനെ ടീമില്‍ ഉള്‍പെടുത്തിയിട്ടില്ല. യുവിയെ കൂടാതെ പരിക്കിനെ തുടര്‍ന്ന് വിട്ടുനിന്ന സഹീര്‍ഖാന്‍, ഗൗതം ഗംഭീര്‍,ഹര്‍ഭജന്‍ സിംഗ് എന്നിവരെയും ടീമില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഹര്‍ഭജന്‍ സിംഗിനെ ടീമില്‍ ഉള്‍പെടുത്തിയിരിയ്ക്കുന്നത്. ഇവരെ കൂടാതെ യുവതാരങ്ങളായ അമ്പാട്ടി റായുഡു, നമാന്‍ ഓജ, മന്‍ദീപ് സിംഗ് എന്നിവപരെയും പരിഗണിച്ചിട്ടുണ്ട്. ഐപിഎല്‍ അഞ്ചാം സീസണിലെ മികവാര്‍ന്ന പ്രകടനമാണ് ഇരുവര്‍ക്കും തുണയായത്. 15 അംഗ ടീമിനെ ഓഗസ്റ്റില്‍ പ്രഖ്യാപിക്കും. സെപ്തംബറിലാണ് ടൂര്‍ണമെന്റ്.
30 അംഗ സാധ്യതാ ടീം: മഹേന്ദ്ര സിംഗ് ധോണി, വീരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍, വിരാട് കോലി, രാഹിത് ശര്‍മ, സുരേഷ് റെയ്‌ന, ആര്‍. അശ്വിന്‍, പ്രഗ്യാന്‍ ഓജ, ഉമേഷ് യാദവ്, അശോക് ദിന്‍ഡ, അജിന്‍ക്യ രഹാനെ, മനോജ് തിവാരി, രാഹുല്‍ ശര്‍മ, വിനയ് കുമാര്‍, സഹീര്‍ ഖാന്‍, യുവരാജ് സിങ്, റോബിന്‍ ഉത്തപ്പ, ഇര്‍ഫാന്‍ പഠാന്‍, യൂസഫ് പഠാന്‍, മന്‍ദീപ് സിങ്, പിയൂഷ് ചൗള, രവീന്ദ്ര ജഡേജ, ശിഖര്‍ ധവാന്‍, അമ്പാട്ടി റായുഡു, ഹര്‍ഭജന്‍ സിങ്, മുനാഫ് പട്ടേല്‍, നമന്‍ ഓജ, ദിനേഷ് കാര്‍ത്തിക്, പ്രവീണ്‍ കുമാര്‍, എല്‍. ബാലാജി.
|