| ഒബാമയുടെ ഉപദേശം ഇന്ത്യയ്ക്ക് ആവശ്യമില്ലെന്ന് വയലാര്‍ രവി |
തിരുവനന്തപുരം: ഇന്ത്യയില്‍ എങ്ങനെ ഭരണം നടത്താമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും കോണ്‍ഗ്രസ് നേതൃത്വത്തിനും അറിയാമെന്നും ഇക്കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ ഉപദേശം ഇന്ത്യയ്ക്ക് ആവശ്യമില്ലെന്നും കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി. ഇന്ത്യയെ ഭരിക്കാന്‍ ഒബാമ ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. മഹിളാകോണ്‍ഗ്രസ് സംസ്ഥാന നേതൃപരിശീലന ക്യാമ്പിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റില്‍ വനിതാസംവരണ ബില്ലിനെ എതിര്‍ക്കുന്നത് പ്രധാനമായും ഉത്തരേന്ത്യന്‍ പാര്‍ട്ടികളാണെന്നും വയലാര്‍ രവി പറഞ്ഞു. കോണ്‍ഗ്രസിന് വനിതാ സംവരണം നടപ്പാക്കണം എന്നുതന്നെയാണ് ആഗ്രഹം. പുറത്ത് വനിത സംവരണത്തെ അനുകൂലിക്കുന്ന പലപാര്‍ട്ടികളും പാര്‍ലമെന്റിനുള്ളില്‍ ബില്ലിനെ എതിര്‍ക്കുകയാണ്. രാജീവ്ഗാന്ധിയാണ് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളില്‍ വനിതകള്‍ക്ക് സംവരണം നല്‍കണമെന്ന ബില്ല് ആദ്യം അവതരിപ്പിച്ചത്. എന്നാല്‍ സി.പി.എം അന്ന് ബില്ലിനെ അനുകൂലിച്ചില്ല. അതുകൊണ്ട് തന്നെ അന്ന് രാജ്യ സഭയില്‍ രണ്ട് വോട്ടിന്റെ കുറവില്‍ ബില്ല് പാസാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. എന്നാല്‍ അതിന് ശേഷം വന്ന നരസിംഹറാവു സര്‍ക്കാരിന് സംവരണബില്ല് പാസക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര സര്‍ക്കാരിന്റെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പോലും രാഷ്ട്രീയവത്കരിക്കാനാണ് സി.പി.എം കേരളത്തില്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത് അനുവദിച്ചുകൊടുക്കണമോ എന്ന് മഹിളാ കോണ്‍ഗ്രസാണ് തിരുമാനിക്കേണ്ടത്. എന്തെന്നാല്‍ തൊഴിലുറപ്പ് പദ്ധതിയുടെ 90 ശതമാനം ഉപഭോക്താക്കളും സ്ത്രീകളാണ്. കെ.പി.സി.സിയില്‍ വനിതകള്‍ക്ക് അര്‍ഹിക്കുന്ന പ്രാതിനിധ്യം ലഭിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണം ജനക്ഷേമ പദ്ധതികളിലൂടെ മുന്നേറുമ്പോഴും അടുത്തകാലത്തായി യു.ഡി.എഫിനുള്ളില്‍ തന്നെ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ ക്യാമ്പിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ യു.ഡി.എഫില്‍ തന്നെ ചര്‍ച്ചചെയ്ത് രണ്ട് ദിവസത്തിനുള്ളില്‍ പരിഹരിക്കും. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നിരവധി ജനക്ഷേമ പരിപാടികള്‍ നടപ്പിലാക്കിട്ടുണ്ട്. എന്നാല്‍ ഇതിനെയെല്ലാം ഡി.വൈ.എഫ്.ഐയെയും എസ്.എഫ്.ഐ ഇറക്കി തെരുവില്‍ നേരിടാനാണ് സി.പി.എം ശ്രമിച്ചത്. പക്ഷേ ജനങ്ങളുടെ ഇടയില്‍ ക്ലച്ച് പിടിച്ചില്ല. സ്ത്രീ സംവരണത്തിനെ കുറിച്ച് വാ തോരാതെ സംസാരിക്കുന്നവര്‍ കാര്യത്തോടക്കുമ്പോള്‍ പിന്നോട്ട് പോകുന്നതാണ് വനിതാസംവരണ ബില്ല് അവതരിപ്പിക്കാന്‍ കാലതാമസം ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. പലപ്പോഴും തന്റെ മനസിലും തോന്നിയ കാര്യങ്ങളാണ് മഹിളാ കോണ്‍ഗ്രസ് അവരുടെ പ്രമേയത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന് നിര്‍ണായക ഭൂരിപക്ഷമില്ലാത്തതിനാലാണ് ചിലര്‍ അവസരം മുതലെടുക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ അധ്യക്ഷത വഹിച്ച യോഗത്തില്‍ മന്ത്രിമാരായ വി.എസ് ശിവകുമാര്‍, പി.കെ ജയലക്ഷ്മി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കന്‍മാരായ തെന്നല ബാലകൃഷ്ണന്‍, എ. സി. ജോസ്, കൊടിക്കുന്നില്‍ സുരേഷ് എം.പി, മുന്‍ മന്ത്രി എം. എ കുട്ടപ്പന്‍, ടി.ശരത് ചന്ദ്രപ്രസാദ്, കെ. മോഹന്‍കുമാര്‍ എന്നിവര്‍ ക്യാമ്പ് അഭിസംബോധന ചെയ്ത് സംസാരിച്ചു. |
| < മുന്‍ പേജ് | അടുത്തത് > |
|---|

തിരുവനന്തപുരം: ഇന്ത്യയില്‍ എങ്ങനെ ഭരണം നടത്താമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും കോണ്‍ഗ്രസ് നേതൃത്വത്തിനും അറിയാമെന്നും ഇക്കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ ഉപദേശം ഇന്ത്യയ്ക്ക് ആവശ്യമില്ലെന്നും കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി. ഇന്ത്യയെ ഭരിക്കാന്‍ 
-°C 