|
കൈഫിനെ ടീമിലേയ്ക്ക് പരിഗണിയ്ക്കണമെന്ന് കുംബ്ലെ |
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും ഒഴിവാക്കപ്പെടേണ്ട ആളല്ല മുഹമ്മദ് കൈഫെന്ന് മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലെ. കൈഫ് തിരിച്ചെത്തിയാല്‍ അത് ടെസ്റ്റ് ടീമിന് മികച്ച മുതല്‍ക്കൂട്ടായിരിയ്ക്കും.
ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് കൈഫ് നടത്തുന്നത്. കൈഫ് ഒരു മികച്ച ഫീല്‍ഡര്‍ ആണെന്നതും അദ്ദേഹത്തിന് ഒരു പ്ലസ് ആണെന്നും കുംബ്ലെ പറഞ്ഞു. കൈഫിന് ഇപ്പോള്‍ 31 വയസ്സാണ് പ്രായം. തന്റെ കാഴ്ചപ്പാടില്‍ ഒരു കളിക്കാരന്‍ മികവില്‍ എത്തുന്ന പ്രായം ഇതാണ്. ആഭ്യന്തര ക്രിക്കറ്റില്‍ കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ പ്രകടനം മികച്ചതായിരുന്നു. ഒട്ടെറെ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചുള്ള അനുഭവ സമ്പത്ത് കൈഫിനുണ്ടെന്നും എന്തുകൊണ്ടും ഇന്ത്യന്‍ ടെസ്റ്റ് ടീമിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടാന്‍ കൈഫിന് യോഗ്യതയുണ്ടെന്നും കുംബ്ലെ പറഞ്ഞു.
|