|
പെണ്‍കുട്ടിയെ പൊതുസ്ഥലത്ത് സംഘം ചേര്‍ന്ന് പീഡിപ്പിച്ചു; മൂന്ന് പേര്‍ പിടിയില്‍ |
ഗുവാഹട്ടി: പൊതുസ്ഥലത്തുവച്ച് കൗമാരക്കാരിയെ സംഘംചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തു. അസ്സമിലെ ഗുവാഹത്തിയില്‍ ജൂലൈ 10നാണ് സംഭവമുണ്ടായത്.
ക്രിസ്ത്യന്‍ ബാസ്തിയിലെ തിരക്കേറിയ റോഡില്‍ തിങ്കളാഴ്ച രാത്രി സിറ്റി ബാറില്‍ ഒരു പാര്‍ട്ടിയ്ക്ക് പോയ ശേഷം മടങ്ങി വരികയായിരുന്ന പെണ്‍കുട്ടിയെ ഇരുപതോളം പേര്‍ ചേര്‍ന്ന് റോഡില്‍ വച്ച് വളയുകയും മുടിപിടിച്ച് വലിയ്ക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു. ഈ ദൃശ്യം ഇന്റര്‍നെറ്റില്‍ പ്രചരിച്ചതിന്റെ പശ്ചാത്തലത്തിലാണ് സംഭവം പുറത്തറിയുന്നതും പൊലീസ് കേസെടുക്കുന്നതും. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികള്‍ക്ക് ജീവപര്യന്തം തടവു ശിക്ഷ നല്‍കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു. കേസിന്റെ പുരോഗത് എങ്ങിനെയെന്നതിന് അനുസരിച്ച് കമ്മീഷന്‍ തുടര്‍നടപടികള്‍ സ്വീകരിയ്ക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ നീര ബറുവ പറഞ്ഞു.
|