| ശ്രീലങ്കയ്ക്ക് മൂന്നു വര്‍ഷത്തിനിടെ ആദ്യ ടെസ്റ്റ് പരമ്പര |
മൂന്നാം ടെസ്റ്റ് സമനിലയില്പല്ലെക്കെല്: പാകിസ്ഥാനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് സമനിലയിലാക്കി ശ്രീലങ്ക മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി 1-0ന് ടെസ്റ്റ് പരമ്പര സ്വന്തമാക്കി. വിജയത്തോടെ പരമ്പര സമനിലയിലാക്കാനുള്ള പാകിസ്ഥാന്റെ അവസാന ദിവസത്തെ ശ്രമങ്ങളെല്ലാം പാഴാക്കി ശ്രീലങ്ക മല്‍സരം അവസാനിക്കുമ്പോള്‍ നാലു വിക്കറ്റിന് 195 എന്ന നിലയിലായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ പാകിസ്ഥാന്‍ 270 റണ്‍സിന്റെ ലീഡ് കുറിച്ചു. ശ്രീലങ്കയുടെ കുമാര്‍ സങ്കക്കാര 74 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ശ്രീലങ്ക ആദ്യ ടെസ്റ്റ് 209 റണ്‍സിന് ജയിച്ചിരുന്നു. രണ്ടാം ടെസ്റ്റ് സമനിലയിലായിരുന്നു. നേരത്തെ പാകിസ്ഥാന്റെ ആസാദ് ഷഫിഖ് 100 റണ്‍സുമായി പുറത്താകാതെ നനില്‍ക്കുമ്പോഴാണ് എട്ടു വിക്കറ്റിന് 380 റണ്‍സ് എന്നി നിലയില്‍ ഡിക്ലയര്‍ ചെയ്തത്. അഡ്‌നന്‍ അക്മലായിരുന്നു(35) മറുഭാഗത്ത്. 2009ല്‍ ന്യൂസിലണ്ടിനെതിരെയാണ് ശ്രീലങ്ക അവസാനമായി പരമ്പര നേടിയത്.ആതിഥേയര്‍ ലക്ഷ്യം നേടുന്ന തരത്തിലായിരുന്നു തുടക്കം കുറിച്ചത്. ചായക്കു മുമ്പ് രണ്ടു വിക്കറ്റിന് 132ലെത്തിയിരുന്നു. സയീദ് അജ്മലാണ് മൂന്ന് വിക്കറ്റുകള്‍ പിഴുതു കൊണ്ട് പാകിസ്ഥാന് ആശ്വാസം നല്‍കിയത്. ഓപ്പണര്‍മാരായ തരംഗ പരനവിതാനയും ദിനേഷ് ചന്ദിമാലും ചേര്‍ന്ന് മികച്ച തുടക്കം കുറിച്ചു. 10 ഓവറായപ്പോള്‍ 44 റണ്‍സ് നേടി. 22 റണ്‍സിലെത്തി നില്‍ക്കെ ജുനെയ്ദ് ഖാന്റെ പന്തില്‍ യൂനിസ് ഖാന്റെ കൈയിലെത്തി. മല്‍സരത്തില്‍ അവസാന നിമിഷം ടീമിലെത്തിയ ചന്ദിമാല്‍ പിന്നെ ഒരു ഭാഗത്ത് നങ്കൂരമിട്ടു. എട്ടു ബൗണ്ടറി ഉള്‍പ്പെടുന്നതായിരുന്നു അര്‍ധ സെഞ്ചുറി. എന്നാല്‍ ചായക്കു തൊട്ടു മുമ്പ് അജ്മലിന്റെ പന്തില്‍ ഷഫീഖ് പിടിച്ചു. ഇതോടെ സങ്കക്കാരെയുമായി 88 റണ്‍സ് കൂട്ടുക്കെട്ടും അവസാനിച്ചു. നായകന്‍ മഹേള ജയവര്‍ധനെ 44 പന്തില്‍ നിന്നാണ് 11 റണ്‍സ് നേടിയത്. അജ്മലിന്റെ തന്നെ പന്തില്‍ മൊഹമ്മദ് ഹഫീസ് പിടിച്ചു. സമരവീരയിലൂടെയാണ്(10) അജ്മല്‍ മൂന്നാമത്തെ വിക്കറ്റ് നേടിയത്. 15.5 ഓവറുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്താന്‍ ശ്രീലങ്കയ്ക്കു 92 റണ്‍സ് കൂടി വേണമായിരുന്നു. ഇതോടെ ശ്രീലങ്ക സമനില മതി എന്ന് ഉറപ്പിച്ച മട്ടിലായി. സങ്കക്കാര ആദ്യ ടെസ്റ്റില്‍ 199,രണ്ടാം ടെസ്റ്റില്‍ 192 എന്നിങ്ങനെ നേടിയിരുന്നു. എട്ടിന് 299 എന്ന നിലയില്‍ ഇന്നലെ രാവിലെ ഇന്നിങസ് പുനരാരംഭിച്ച പാകിസ്ഥാന്‍ 81 റണ്‍സ് കൂട്ടിചേര്‍ത്ത് അവസാനിപ്പിച്ചു. രംഗന ഹെരാത്താണ് ശ്രീലങ്കയുടെ ബോളിങില്‍ മികച്ചു നിന്നത്. 99 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റ് പിഴുതു. ദില്‍ഹാര ഫെര്‍ണാണ്ടോ 74 റണ്‍സില്‍ മൂന്നു പേരെ സ്വന്തമാക്കി. |
| < മുന്‍ പേജ് | അടുത്തത് > |
|---|

മൂന്നാം ടെസ്റ്റ് സമനിലയില്‍
-°C 