ലണ്ടന്‍ കായിക താരങ്ങളാല്‍ നിറഞ്ഞു തുടങ്ങി
Imageലണ്ടന്‍: ഒളിമ്പിക്‌സിന്  ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കായിക താരങ്ങള്‍ ലണ്ടനില്‍ എത്തി തുടങ്ങി. ഇനി പുതിയ കുതിപ്പുകള്‍ക്ക് കായികലോകം ഉറ്റുനോക്കുന്നത് ഇംഗ്ലിഷ്  മൈതാനങ്ങളിലേക്ക്.
പുതിയ താരോദയങ്ങളും, താരരാജാക്കന്മാരുടെ വീഴ്ചകള്‍ക്കും മല്‍സര വേദികള്‍ സാക്ഷ്യംവഹിക്കും. ലണ്ടനിലെ സാഹചര്യങ്ങളുമായി ഇണങ്ങിച്ചേരാന്‍ നേരത്തേയെത്തിയ താരങ്ങള്‍ തീവ്ര പരിശീലനത്തിലാണ്. ഈ ആഴ്ച പിന്നിടുന്നതോടെ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഏതാണ്ട് മുഴുവന്‍ താരങ്ങളും ലണ്ടനില്‍ എത്തിച്ചേരുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍.  മലാവിയില്‍നിന്നുള്ള നീന്തല്‍താരങ്ങളായ ചാള്‍ട്ടണ്‍ നിറേന്‍ഡയും ജോയ്‌സ് ടഫാടാത്തയും നേരത്തെ എത്തി പരിശീലനം തുടങ്ങി. ചെല്‍റ്റന്‍ഹാം ലിഡോയിലെ നീന്തല്‍ക്കുളത്തിലാണ് ഇവര്‍ പരിശീലനം നടത്തുന്നത്. ഓസ്‌ട്രേലിയന്‍ നീന്തല്‍ ടീം ഇംഗ്ലണ്ടിലെത്തി. മാഞ്ചസ്റ്ററിലാണ് പരിശീലനം നടത്തുന്നത്. ജമൈക്കന്‍ അത്‌ലറ്റുകള്‍ ബിര്‍മിങ്ഹാമിലും പാകിസ്ഥാന്‍ ഹോക്കി ടീം മിഡ്‌ലാന്‍ഡ്‌സിലെ കനോക്ക് ഹോക്കി കഌബിലുമാണ് ഒരുങ്ങുന്നത്.
 
മാലദ്വീപില്‍നിന്നുള്ള താരങ്ങള്‍ ബെഡ്‌ഫോഡ്ഷയര്‍ യൂനിവേഴ്‌സിറ്റിയിലും മൊസാംബിക് ടീം കോംബേര്‍ട്ടനിലെ ഒരു  സ്‌കൂളിലും തയ്യാറെടുപ്പ് നടത്തുന്നു. ബ്രസീലിയന്‍ ജിംനാസ്റ്റുകള്‍ ഇപ്‌സ്വിച്ചിലാണ് പരിശീലനം. ബഹാമാസ് ടീം ക്രോളിയിലെ കെ ടു ലീഷര്‍ സെന്ററില്‍ പരിശീലനം നടത്തുന്നു. 80 ഓസ്‌ട്രേലിയന്‍ അത്‌ലറ്റുകള്‍ക്ക് കെന്റിലെ ടോണ്‍ബ്രിഡ്ജ് സ്‌കൂളില്‍ മുന്നൊരുക്കം നടത്തുന്നു. ഓസ്‌ട്രേലിയന്‍ ജിംനാസ്റ്റിക്‌സ് താരങ്ങള്‍ക്ക് സഫോള്‍കിലെ വേവ്‌നിയിലാണ് പരിശീവന വേദി.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls