മഅ്ദനി രാജ്യത്തിന്റെ മതേതരത്വത്തിന്‌ വെല്ലുവിളി: എംഎം ഹസ്സന്‍

Imageമഅ്ദനിയുടെ മതേതരത്വ ഉപദേശം ആരാച്ചാരുടെ അഹിംസാ പ്രസംഗം പോലെ
തിരുവനന്തപുരം: രാജ്യത്തിന്റെ മതേതരത്വത്തിന്‌ വെല്ലുവിളി ഉയര്‍ത്തിയ ആളാണ്‌ പിഡിപി നേതാവ്‌ അബ്ദുല്‍ നാസര്‍ മഅ്ദനിയെന്ന്‌ കെപിസിസി വക്താവ്‌ എംഎം ഹസ്സന്‍ പറഞ്ഞു.

മുസ്ലിം സമുദായത്തിന്റെ രക്ഷകനെന്ന്‌ ഭാവിച്ച്‌ യുവാക്കള്‍ക്കിടയില്‍ തീവ്രവാദം പ്രചരിപ്പിച്ച മഅ്ദനി മതേതരത്വത്തിന്‌ വെല്ലുവിളി ഉയര്‍ത്തിയപ്പോഴാണ്‌ പിഡിപിയെ കോണ്‍ഗ്രസ്‌ ശക്തമായി എതിര്‍ത്തത്‌. ഒരു തലമുറയെ തീവ്രവാദം പ്രചരിപ്പിച്ച്‌ വഴിതെറ്റിച്ച മഅ്ദനിയുടെ സര്‍ട്ടിഫിക്കറ്റ്‌ കോണ്‍ഗ്രസിനോ രമേശ്‌ ചെന്നിത്തലയ്ക്കോ ആവശ്യമില്ല.ഇന്ത്യയിലെ ഏറ്റവും വലിയ മതേതരത്വ ജനാധിപത്യ പ്രസ്ഥാനമായ കോണ്‍ഗ്രസിന്റെ കേരളത്തിലെ പ്രസിഡന്റിനെതിരെയുള്ള മഅ്ദനിയുടെ പരാമര്‍ശത്തെ കേരള ജനത അവജ്ഞയോടെ തള്ളിക്കളയുമെന്നും ഹസ്സന്‍ പറഞ്ഞു. രാജ്യദ്രോഹികളായ തീവ്രവാദികളുമായി കൂട്ടുകൂടുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത മഅ്ദനിയുടെ മതേതരത്വ ഉപദേശം ആരാച്ചാരുടെ അഹിംസാ പ്രസംഗം പോലെയെ കാണാനാകൂവെന്നു ഹസ്സന്‍ പറഞ്ഞു.ഇന്ത്യയില്‍ മതന്യൂനപക്ഷത്തിന്റെ സംരക്ഷകരാണ്‌ കോണ്‍ഗ്രസ്‌ എന്ന്‌ തെളിയിക്കപ്പെട്ട ഈ കാലഘട്ടത്തില്‍ കെപിസിസി പ്രസിഡന്റിനെ മോഡിയോട്‌ ഉപമിച്ചത്‌ മഅ്ദനിയുടെ രാഷ്ട്രീയ കുറ്റബോധം അദ്ദേഹത്തെ വേട്ടയാടുന്നത്‌ കൊണ്ടാണെന്നും ഹസന്‍ പറഞ്ഞു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls