ദക്ഷിണ നാവിക സേനയ്ക്ക് മൂവാറ്റുപുഴയില്‍ 40 സെന്റ് നല്‍കും: മുഖ്യമന്ത്രി
Image* എറണാകുളത്ത് ഒരേക്കര്‍ സ്ഥലം അനുവദിക്കും
* തീര സുരക്ഷ ശക്തമാക്കും
തിരുവനന്തപുരം: ദക്ഷിണ നാവിക സേനയ്ക്ക് മൂവാറ്റുപുഴയില്‍ 40 സെന്റ് സ്ഥലം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
നിയമസഭാ മന്ദിരത്തിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച ദക്ഷിണ നാവിക സേനാ മേധാവി വൈസ് അഡ്മിറല്‍ സതീഷ് സോണിക്കാണ് മുഖ്യമന്ത്രി ഉറപ്പു നല്‍കിയത്. കേരളത്തിന്റെ കിഴക്കന്‍ മേഖലയിലുള്ള  വിമുക്ത ഭടന്‍മാര്‍ക്ക് കൂടി ഉപയോഗപ്പെടുന്ന തരത്തില്‍ സൗകര്യങ്ങളൊരുക്കാന്‍ സ്ഥലം നല്‍കണമെന്ന വൈസ് അഡ്മിറലിന്റെ അഭ്യര്‍ഥന മാനിച്ചാണ് മുഖ്യമന്ത്രി ഉറപ്പു നല്‍കിയത്.നിലവില്‍ വാടക കെട്ടിടത്തിലാണ് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.ഇത് അസൗകര്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും വൈസ് അഡ്മിറല്‍ ചൂണ്ടിക്കാട്ടി.അഭ്യര്‍ഥന പരിഗണിച്ച് ഇതിനായുള്ള സ്ഥലം കണ്ടെത്തി ഉടനടി നടപടികള്‍ സ്വീകരിക്കാന്‍ എറണാകുളം ജില്ലാ കളക്ടര്‍ ഷേക്ക് പരീതിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
 
നാവികര്‍ക്കായുള്ള ഹൗസിംഗ് പദ്ധതിക്കായി എറണാകുളത്ത് ഒരേക്കര്‍ സ്ഥലം അനുവദിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.നാവിക സേന ഇതിനായി പണം മുടക്കാമെന്ന് വൈസ് അഡ്മിറല്‍ സതീഷ് സോണി മുഖ്യമന്ത്രിക്ക് ഉറപ്പു നല്‍കി.ഇതിന്റെയടിസ്ഥാനത്തില്‍ സേനയ്ക്ക്  എറണാകുളം ജില്ലാ ഭരണകൂടം സ്ഥലം കണ്ടെത്തി നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. തീര സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നാവിക സേന നടത്തുന്ന മാസ് കാമ്പയിന് വേണ്ട സഹകരണം ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും ലഭിക്കുന്നില്ലെന്ന് വൈസ് അഡ്മിറല്‍ മുഖ്യമന്ത്രിയോട് പരാതിപ്പെട്ടു.ജനമൈത്രി പോലീസ്് സംവിധാനം ഉപയോഗപ്പെടുത്താമെന്നും ഫിഷറീസ് ഉള്‍പ്പെടെയുള്ള വകുപ്പുകളുമായി ഇക്കാര്യം സംബന്ധിച്ച് ചര്‍ച്ച നടത്തി പരിഹാരമുണ്ടാക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 
തീര സുരക്ഷ കേരളത്തെ സംബന്ധിച്ച് പരമാ പ്രധാനമാണ്.നാവിക സേനയ്ക്ക് ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ സഹകരണം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.തീരപ്രദേശവുമായി ബന്ധപ്പെട്ട് ഒരു വിശദ പഠനം നടത്തി വരുന്നുണ്ട്.സര്‍വേയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം സേന നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിപിസിഎല്‍, പെട്രോനെറ്റ്, എല്‍എന്‍ജി ടെര്‍മിനല്‍ മുതലായവയുടെ സാന്നിദ്ധ്യം കൊച്ചിയെ ഛിദ്രശക്തികളുടെ ലക്ഷ്യമാക്കിയിട്ടുണ്ടെന്നും ഇതിനെ ഫലപ്രദമായി പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതയും ദക്ഷിണ നാവിക സേനാ തലവന്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ വിശദമാക്കി.നിലവില്‍ ഈ പ്രദേശങ്ങളുടെ ഒരു കിലോ മീറ്റര്‍ ചുറ്റളവില്‍ ബോട്ടുകളും വള്ളങ്ങളും മറ്റും നിരോധിച്ചിരിക്കുകയാണ്.
 
എന്നാല്‍ നിരോധന ദൂര പരിധി നാലു കിലോമീറ്റര്‍ എന്നാക്കി വര്‍ധിപ്പിച്ചാല്‍ ദേശവിരുദ്ധ ശക്തികള്‍ മേഖലയിലേക്ക് കടന്നു കയറുന്നതിനെ ഫലപ്രദമായി ചെറുക്കാനാകുമെന്നും നാവിക മേധാവി പറഞ്ഞു.സുരക്ഷ പരമപ്രധാനമാണ്.എന്നാല്‍ ദൂരപരിധി വര്‍ധിപ്പിക്കുന്ന കാര്യം സംബന്ധിച്ച് ഏകപക്ഷീയമായി തീരുമാനമെടുക്കാനാകില്ല.പദ്ധതികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇക്കാര്യത്തെക്കുറിച്ച് ചിന്തിക്കാമെന്നും മുഖ്യമന്ത്രി സേനാ മേധാവിയ്ക്ക് ഉറപ്പു നല്‍കി.നെടുമ്പാശേരി സിയാലുമായി ബന്ധപ്പെട്ട് നാവിക സേനയ്ക്കുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls