അനുവാദമില്ലാതെ മീന്‍ പിടിച്ചാല്‍ പിഴ ?
Imageദുബയ്: മീന്‍ പിടുത്തത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായി അനധികൃതമായി മീന്‍ പിടുത്തത്തില്‍ ഏര്‍പെടുന്നവര്‍ന്ന് പിഴ ഏര്‍പെടുത്താന്‍ ദുബയ് സര്‍ക്കാര്‍ തീരുമാനമായി.
മീന്‍ പിടുത്തത്തിന് ദുബയില്‍ ലൈസന്‍സ് ആവശ്യമാണ് ഈ നിയമത്തെ മറികടന്ന് ഇത്തരത്തില്‍ പിടിയ്ക്കപ്പെടുന്നവരില്‍ നിന്നായി 100 ദിര്‍ഹം മുതല്‍ 500 ദിര്‍ഹം വരെ പിഴ ഈടാക്കാനാണ് തീരുമാനിച്ചിരിയ്ക്കുന്നതെന്ന് ദുബയ് മുനിസിപ്പാലിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. വിനോദത്തിനും മറ്റും മീന്‍ പിടിയ്ക്കുന്നതില്‍ ദുബയില്‍ അനുവാദം ഉണ്ട്, എന്നാല്‍ മീന്‍ പിടുത്തം ക്രീക്ക്, മംസര്‍ പാര്‍ക്ക്, ബീച്ച് തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് നീങ്ങിയതോടെയാണ് നിയന്ത്രണം കൊണ്ടു വരാനിടയാക്കിയത്. ആളുകളെ ബോധവത്കരിയ്ക്കാന്‍ മുനിസിപ്പാലിറ്റിയുടെ എന്‍വിറോണ്‍മെന്റ് എമര്‍ജെന്‍സി ഓഫീസ് ക്യാമ്പെയ്ന്‍ തുടങ്ങിയിട്ടുണ്ട്. അനധികൃത മത്സ്യബന്ധനത്തിനെത്തുന്നവരെ പിടികൂടാന്‍ തീരപ്രദേശങ്ങളില്‍ പട്രോളിംഗ് ശക്തമാക്കാനും തീരുമാനമായി.



 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls