|
മിക്‌സഡ് ഡബിള്‍സില്‍ പേസ് സഖ്യത്തിന് പരാജയം |
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ മിക്‌സഡ് ഡബിള്‍സ് വിഭാഗത്തില്‍ ഇന്ത്യയുടെ പേസ് സഖ്യത്തിനു ഫൈനലില്‍ തിരിച്ചടി.
അമേരിക്കയുടെ മൈക്ക് ബ്രയാന്‍, ലിസ റെയ്മണ്ട് സഖ്യത്തോടാണ് ഇന്ത്യയുടെ പേസ് - റഷ്യയുടെ യലേന വെസ്‌നീന സഖ്യം പരാജയപ്പെട്ടത്. സ്‌കോര്‍: 3-6, 7-5, 4-6. ആദ്യ സെറ്റ് നഷ്ടപ്പെട്ട പേസ് സഖ്യം രണ്ടാം സെറ്റ് അമേരിക്കന്‍ ജോഡിയില്‍ നിന്നു പിടിച്ചുവാങ്ങുകയായിരുന്നു. എന്നാല്‍ മൂന്നാം സെറ്റില്‍ തോല്‍വി സമ്മതിച്ചു. ഇതോടെ മൂന്നാം ഗ്രാന്റ് സ്ലാം കിരീടമെന്ന നേട്ടമെന്ന പേസ്-വെസ്‌നീന സഖ്യത്തിന്റെ മോഹവും പൊലിഞ്ഞു. ഈ സീസണില്‍ ഇതു രണ്ടാം തവണയാണ് പെയ്‌സ്- വെസ്‌നീന സഖ്യം ഗ്രാന്റ് സ്ലാം ടൂര്‍ണമെന്റില്‍ റണ്ണേഴ്‌സ് അപ്പാകുന്നത്.
|