താന്‍ മദ്യപിയ്ക്കുമെന്ന് ഉര്‍വ്വശി
Imageതിരുവനന്തപുരം: തനിയ്ക്ക് മദ്യപിയ്ക്കുന്ന ശീലമുണ്ടെന്ന് നടി ഉര്‍വ്വശി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വ്വശി ഈ വെളിപ്പെടുത്തല്‍ നടത്തിയത്. തന്നെ അത് പഠിപ്പിച്ചത് മനോജാണെന്നും നടി പറയുന്നു.
തന്റെ വീട്ടില്‍ ആരും മദ്യപിക്കാറില്ല. വിവാഹത്തിന് മുമ്പ് വീട്ടില്‍ വച്ച് താന്‍ മദ്യം തൊട്ട് നോക്കിയിട്ടു പോലുമില്ല. എന്നാല്‍ മനോജിന്റെ വീട്ടിലെത്തിയപ്പോള്‍ സാഹചര്യങ്ങള്‍ പാടെ മാറി. അവിടെ എല്ലാവരും ഒന്നിച്ചിരുന്നാണ് മദ്യപിച്ചിരുന്നത്. അമ്മായിയച്ഛന്‍ മരുമക്കള്‍ക്കു മദ്യം പകര്‍ന്നുതരുന്ന ശീലമായിരുന്നു അവിടെ ഉണ്ടായിരുന്നത്. പിന്നെ ഒരു സ്ത്രീയ്ക്കും തുറന്നുപറയാന്‍ പറ്റാത്ത തരത്തിലുള്ള പെരുമാറ്റങ്ങളും അവിടെയുണ്ടായി. മനോജിന്റെ പെരുമാറ്റവും ഏറെ മടുപ്പിയ്ക്കുന്നതായിരുന്നു. ഇത്തരത്തിലൊരു സാഹചര്യത്തില്‍ ഏതൊരു പെണ്ണും മദ്യപിച്ചുപൊകുമെന്നും ഉര്‍വ്വശി പറഞ്ഞു.
 
കോടതിയില്‍ താന്‍ മദ്യപിച്ചല്ല എത്തിയതെന്ന് ആവര്‍ത്തിച്ച നടി താന്‍ എന്തുകൊണ്ടാണ് മെഡിക്കല്‍ പരിശോധനയ്ക്ക് വിസമ്മതിച്ചതെന്നും വ്യക്തമാക്കി. അത് ഒരു ട്രാപ്പാണെന്ന് തനിയ്ക്ക് ഉറപ്പുണ്ടായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് രണ്ടു വര്‍ഷം മുമ്പും ഇത്തരമൊരു സംഭവം ഉണ്ടായിട്ടുണ്ട്. അന്നും ഞാന്‍ മദ്യപിച്ചിട്ടുണ്ടെന്നായിരുന്നു എതിര്‍ഭാഗത്തിന്റെ ആരോപണം.അതിനായി അവര്‍ തന്നെ മെഡിക്കല്‍ കോളജിലേക്ക് അയച്ച് പരിശോധിപ്പിച്ചു. മദ്യപിച്ചിരുന്നോ എന്നറിയാന്‍ മണിക്കൂറുകള്‍ നീണ്ട പരിശോധനയായിരുന്നു അവിടെ. അതിന് ശേഷം തന്നെ മാനസികരോഗ വിദഗ്ധനെകൊണ്ടും പരിശോധിപ്പിച്ചു. ഈ നാടകത്തിന് വീണ്ടും നിന്നുകൊടുക്കാന്‍ മനസ്സില്ലാതിരുന്നതിനാലാണ് താന്‍ വിസമ്മതിച്ചതെന്നും നടി പറഞ്ഞുനിര്‍ത്തി.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls