|
കൊലപാതക രാഷ്ട്രീയത്തനെതിരെ യൂത്ത് കോണ്‍ഗ്രസ് മാനവിക യാത്ര നാളെ |
തിരുവനന്തപുരം : സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സംസ്ഥാന യൂത്ത്‌കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയില്‍ മാനവികയാത്ര സംഘടിപ്പിക്കുമെന്ന്
യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ പി.സി വിഷ്ണുനാഥ് എം.എല്‍.എ .സി.പി.എം ഇടുക്കി ജില്ലയില്‍ നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം മണിയുടെ വെളിപ്പെടുത്തലുകള്‍ രാഷ്ട്രീയകേരളത്തില്‍ പുതിയ മാനങ്ങള്‍ നല്‍കിയ പശ്ചാത്തലത്തിലാണ് യാത്ര സംഘടിപ്പിക്കുന്നതെന്ന് കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. നാളെ രാവിലെ സി.പി.എമ്മിന്റെ അരുംകൊല രാഷ്ട്രിത്തില്‍ രക്തസാക്ഷിയായ മുട്ടുകാട് നാണപ്പന്റെ ജന്മസ്ഥലമായ മുട്ടുകാട്ടില്‍ നിന്ന് ആരംഭിക്കുന്ന പദയാത്ര മുള്ളന്‍ച്ചേരി മത്തായിയുടെ ജന്മസ്ഥലമായ രാജകുമാരി വഴി അഞ്ചേരി ബേബി വെടിയേറ്റ് മരിച്ച ചെമ്മണ്ണാറില്‍ സാമാപിക്കും. മാനവികയാത്രയില്‍ യൂത്ത്‌കോണ്‍ഗ്രസ് ദേശിയ, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുമെന്ന് പി.സി വിഷ്ണുനാഥ് എം.എല്‍.എ അറിയിച്ചു.
|