ടീം വിജയിയ്ക്കാന്‍ മികച്ച ക്യാപ്റ്റന്‍ മാത്രം പോരെന്ന് സെവാഗ്
Imageന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പടലപ്പിണക്കങ്ങള്‍മറ നീക്കി പുറത്തുവരുന്നു. 2011ലെ ക്രിക്കറ്റ് ലോകകപ്പ് നേട്ടം ക്യാപ്റ്റനായ ധോണിയുടെ മാത്രം
മികവല്ലെന്ന് ടീമിലെ മുതിര്‍ന്ന താരം വീരേന്ദര്‍ സെവാഗ് തുറന്നടിച്ചിരിയ്ക്കുകയാണ്. ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ സാബാ കരീം ക്രിക്കറ്റ് സെന്ററിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് സെവാഗ് ക്യാപ്റ്റനെതിരെ തുറന്നടിച്ചത്. ഇന്ത്യയെ രണ്ട് ലോകകപ്പ് വിജയങ്ങളിലേക്ക് നയിയ്ക്കാന്‍ ധോണിയ്ക്ക് എന്തായിരുന്നു പ്രചോദനമെന്ന ചോദ്യത്തിനാണ് സെവാഗ് ഇത്തരത്തില്‍ പ്രതികരിച്ചത്. ധോണിയ്ക്ക് ലഭിച്ചത് ഏറ്റവും മികച്ച ടീമിനെയാണ്. മികച്ച നായകന്റെ പിന്തുണയുള്ള മികച്ച ടീം ആയതിനാലാണ് ഇന്ത്യ ലോകകപ്പ് നേടിയത്. ലങ്കന്‍ പര്യടനത്തില്‍ സച്ചിന്‍ കളിയ്ക്കാത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് സച്ചിന്റെ തീരുമാനം രാജ്യത്തെ മുഴുവന്‍ നിരാശയിലാഴ്ത്തുന്നുവെങ്കിലും ഏത് പരമ്പരയില്‍ കളിയ്ക്കണമെന്ന് തീരുമാനിയ്ക്കാന്‍ സച്ചിന് അവകാശമുണ്ടെന്ന് പറഞ്ഞ സെവാഗ് ന്യൂസിലന്റ് പര്യടനത്തില്‍ സച്ചിന്‍ കളിയ്ക്കുമെന്നാണ് തന്റെ ആഗ്രഹമെന്നും പറഞ്ഞു.




 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls